തമിഴ് സിനിമ രംഗത്തെ നടനും, സംവിധായകനുമായ ജി മാരിമുത്തു(57 ) അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 8 . 30 നെ ആണ് അദ്ദേഹം അന്തരിച്ചത്. താരത്തിന്റെ അന്ത്യം ഇപ്പോൾ തമിഴ് സിനിമ മേഖലയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്, മാരിമുത്തുവിന്റെ ഇനിയും റിലീസ് ആകുനുള്ള ചിത്രം ഇന്ത്യൻ 2 വാണ്.

അദ്ദേഹത്തിന്റെ അവസാനം റിലീസ് ചെയ്യ്ത ചിത്രം ജയിലർ ആണ്, കൂടാതെ വിക്രം ,പരിയേറും പെരുമാൾ, തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു, സിനിമ സംവിധാനം ഇഷ്ട്ടപെട്ട താരം വളരെ ചെറുപ്പത്തിൽ തന്നെ തന്റെ കുടുംബം വിട്ടു ചെന്നൈയിലേക്ക് എത്തി. ഗാനരചിയിതാവ് ആയ വൈരി മുത്തുവിന്റെ സഹായി ആയി വര്ഷങ്ങളോളം സിനിമയിൽ പ്രവർത്തിച്ചു.

പിന്നീട് നടനും ,സംവിധയകനുമായ രാജ് കിരണിന്റെ അസ്സിസ്റ്റന്റ്റ് ആയി അദ്ദേഹം പ്രവർത്തിച്ചു, സിമ്പുവിന്റെ മന്മഥൻ എന്ന ചിത്രത്തിലാണ് സഹസംവിധയകനായി മാരിമുത്തു എത്തിയത്, കണ്ണും കണ്ണും എന്ന ചിത്രമാണ് അദ്ദേഹം സംവിധായകനായി പ്രവർത്തിച്ച ചിത്രം. പിന്നീട് അദ്ദേഹം മിഷ്കിൻ സംവിധാനം ചെയ്യ്ത യുദ്ധം സേ യിലൂടെ അഭിനയ രംഗത്തും എത്തി, മാരിമുത്തുവിന്റെ അന്ത്യത്തിൽ ഇപ്പോൾ സഹതാരങ്ങൾ എല്ലാം തന്നെ ആദരാഞ്ജലികൾ അർപ്പിച്ചെത്തുകയാണ്, ഭാര്യയും രണ്ടു കുട്ടികളുമാണ് താരത്തിനുള്ളത്.












