കിംഗ് ഖാൻ കുടിക്കുന്നത് സാധാരണ വെള്ളമല്ല; ഷാരൂഖിന്റെ മറ്റൊരു ഫിറ്റ്നസ്സ് രഹസ്യം കൂടി പുറത്ത്

തന്റെ ആരോഗ്യം കൊണ്ട് പ്രേക്ഷകർക്കിടയിൽ എപ്പോഴും ചർച്ചയാവുന്ന താരമാണ് ഷാരൂഖ് ഖാൻ. അൻപത്തിയേഴാം വയസ്സിലും യുവാക്കളെ വരെ തോൽപ്പിക്കുന്ന ശരീരപ്രകൃതവുമായാണ് ഷാരൂഖ് ഖാൻ ബോളിവുഡ് അടക്കി ഭരിക്കുന്നത്.മെലിഞ്ഞ,അധികം വണ്ണമില്ലാത്ത ശരീരപ്രകൃതമുള്ള ഷാരൂഖ് ശരരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ ഫിറ്റ്നസ്സ് രഹസ്യങ്ങളും ഡയറ്റുകളും മറ്റും അറിയാൻ ആരാധക ലോകം എന്നും കാത്തിരുന്നിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖിന്റെ ചിട്ടയായ ഫിറ്റ്നസിന്  പിന്നിലെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി ആരാധകർക്കിടയിൽ വെളിവാവുകയാണ്. അതായത്, വെള്ളം കുടിക്കാൻ പോലും താരത്തിന് കൃത്യമായ ചിട്ടവട്ടങ്ങങ്ങളുണ്ട്. മാത്രമല്ല  ബ്ലാക്ക് വാട്ടറാണ് ഷാരൂഖ് കുടിക്കുന്നതെന്ന്വെ ളിപ്പെടുത്തിയിരിക്കുകയാണ് ജവാൻ സിനിമയിൽ ഷാരൂഖിന്റെ സഹതാരമായ സഞ്ജിത ഭട്ടാചാര്യ. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാൻ അവസരം കിട്ടി എന്നറിഞ്ഞത് മുതൽ താൻ  സന്തോഷത്തിലായിരുന്നെന്നും സെറ്റിൽ അദ്ദേഹത്തോട് ഇടയ്ക്കിടെ കാര്യങ്ങൾ കൌതുകത്തോടെ ചോദിച്ചിരുന്നെന്നും സഞ്ജിത പറഞ്ഞു. ഇതെന്ത് വെള്ളമാണ് കുടിക്കുന്നത്  എന്ന് ചോദിച്ചപ്പോൾ ഇത് ബ്ലാക്ക് വാട്ടറാണ് എന്നാണ് ഷാരൂഖ് കൊടുത്ത മറുപടി.  ദിവസം മുഴുവൻ  ഗ്ലോ ചെയ്യാൻ ബ്ലാക്ക് വാട്ടർ സഹായിക്കുമെന്നും, ഒന്ന്  ട്രൈ ചെയ്ത് നോക്കാനും നിർദ്ദേശിച്ചുവെന്ന്   ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സഞ്ചിത ഭട്ടാചാര്യ പറഞ്ഞു.വെള്ളത്തിന് മാത്രമല്ല, വെള്ളം കുടിക്കുന്ന വാട്ടർ ബോട്ടിലിനും പ്രത്യേകതകളുണ്ട്.


എപ്പോഴൊക്കെ വെള്ളം കൂടിക്കണമെന്ന് വാട്ടർ ബോട്ടിൽ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. ബോട്ടിലിന് അടിയിലുള്ള സെൻസർ ഓരോ സിപ്പ് വെള്ളവും ട്രാക്ക് ചെയ്യും.  ഹൈഡ്രേഷൻ ഗോൾ സെറ്റ് ചെയ്യാൻ ബ്ലൂടൂത്ത് വഴി Hydrate Spark എന്ന ആപ്പുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും. അതെ സമയം കളക്ഷൻ റെക്കോർഡുകൾ കടപുഴക്കി ബോക്സ് ഓഫീസിൽ പുതിയ ​ഗാഥ രചിക്കുകയാണ് അറ്റ്ലീ-ഷാരൂഖ് ഖാൻ കൂട്ടുകെട്ടിലെത്തിയ ജവാൻ. റിലീസ് ചെയ്ത് പത്ത് ദിവസമായ അവസരത്തിൽ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സ്. ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടി എന്ന് കടക്കും എന്നുമാത്രമാണ് ആരാധകർക്ക് ഇനി അറിയാനുള്ളത്.
ഈ മാസം ഏഴിനാണ് ജവാൻ തിയേറ്ററുകളിലെത്തിയത്. ചിത്രം ആ​ഗോളതലത്തിൽ ഇതുവരെ 797.50 കോടി രൂപയാണ് നേടിയതെന്നാണ് നിർമാതാക്കൾ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്. 36 കോടി രൂപയാണ് ഞായറാഴ്ച ഇന്ത്യയിൽ നിന്നുമാത്രം ചിത്രം നേടിയത്. ചിത്രം ഈയാഴ്ചതന്നെ ആയിരംകോടി കളക്ഷൻ സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഷാരൂഖ് ഖാന്റെ കഴിഞ്ഞചിത്രമായ പഠാനും കളക്ഷനിൽ 1000 കോടി എന്ന മാന്ത്രികസംഖ്യയിലെത്തിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ഉത്തരേന്ത്യയിൽ ​ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം നേരത്തേ പെെറസി വെബ്സെെറ്റുകളിൽ ചോർന്നിരുന്നുവേങ്കിലും തിയേറ്ററുകളിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് ജവാൻ.