‘ലിയോ’യുടെ കാര്യത്തിൽ നാഷണൽ തീയറ്ററുകൾ കടുത്ത തീരുമാനം എടുത്തു, നിർമാതാക്കൾ ചർച്ചയിൽ 

പ്രേക്ഷകർ ഉറ്റുനോക്കുന്ന വിജയ് ചിത്രമാണ് ‘ലിയോ’, ഇപ്പോൾ സിനിമ പ്രേമികളെ നിരശാരാക്കുന്ന ഒരു വാർത്തയാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ റിലീസിനെ പറ്റിയാണ് ഇപ്പോൾ ചർച്ച. ലിയോയുടെ ഹിന്ദി റിലീസിനെ നാഷണൽ തീയറ്ററുചെയിനുകൾ  മടിക്കുന്നു എന്നാണ്. ഓ ടി ടി റിലീസ് വിഷയത്തിലാണ് ആശങ്ക. ഈ ചിത്രത്തിന്റെ ഓ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് ആണ് നേടിയത്.

എന്നാൽ കരാർ പ്രകാരം ഒരു മാസം കഴയുമ്പോൾ ചിത്രത്തിന്റെ  സ്ട്രീമിങ് ആരംഭിക്കും എന്നാണ്. എന്നാൽ ചിത്രം രണ്ടു മാസമെങ്കിലും ഓടിയതിനു ശേഷം മാത്രമേ നാഷണൽ ചെയിനുകളിൽ റിലീസ് ചെയ്യുകയുള്ളൂ എന്നാണ് ഒരു കൂട്ടർ വാദിക്കുന്നത്. ഇപ്പോൾ ഇതിനെ കുറിച്ച് നിർമാതാക്കൾ ചർച്ച തുടങ്ങി കഴിഞ്ഞു.

എന്തായലും പ്രേക്ഷകർ നല്ലതൊന്നു പ്രതീഷിക്കാം എന്നാണ് ചിത്രത്തിന്റെ  അണിയറപ്രവര്തകര് പറയുന്നത്. ലോകേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിലെ ഒരു സുപ്പെർഹിറ് ചിത്രമാണ് ലിയോ, ചിത്രത്തിനെത്തുന്ന അപ്‌ഡേഷനുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിക്കാറുള്ളത്. ഒക്ടോബർ 19 നെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.