ഒരു വരവും കൂടി വരുന്നു ‘സേതുരാമയ്യർ’!  ആറാം ഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം പഴയ ടീ൦ ഇല്ല 

കലാകാലങ്ങളിൽ പ്രേഷകരുടെ ഹൃദയത്തിൽ തറഞ്ഞ സിനിമയാണ് മമ്മൂട്ടിയുടെ സി ബി ഐ സേതുരാമയ്യർ, സി ബി ഐ 5 ആയിരുന്നു അവസാനം ഇറങ്ങിയ ചിത്രം, സ്വാമി, കെ മധു, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ടിൽ ആയിരുന്നു…

കലാകാലങ്ങളിൽ പ്രേഷകരുടെ ഹൃദയത്തിൽ തറഞ്ഞ സിനിമയാണ് മമ്മൂട്ടിയുടെ സി ബി ഐ സേതുരാമയ്യർ, സി ബി ഐ 5 ആയിരുന്നു അവസാനം ഇറങ്ങിയ ചിത്രം, സ്വാമി, കെ മധു, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ടിൽ ആയിരുന്നു ഈ അഞ്ചു സിനിമകളും, എന്നാൽ ഇനിയും സേതുരാമയ്യർ ഒരു വരവും കൂടി എത്തുന്നു, എന്നാൽ അഞ്ചു ഭാഗങ്ങളിൽ നിന്നും വത്യസ്തമായാണ് ഈ ആറാം ഭാഗം.

ഈ ആറാം ഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം സ്വാമി, മധു കൂട്ടുകെട്ട് ഉണ്ടാകില്ല എന്നാണ് റിപോർട്ടുകൾ പറയുന്നത്, ഇതിൽ പുതു തലമുറ, എന്നാൽ ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കിലും സംവിധായകനും, തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ആയിരിക്കും ഈ ചിത്രത്തെ നയിക്കുന്നതെന്ന് റിപോർട്ടുകൾ പറയുന്നു.

മിഥുൻ സംവിധാനം ചെയ്യ്ത ജയറാം ചിത്രം എബ്രഹാം ഓസ്ലറിൽ  ഒരു അഥിതി വേഷത്തിൽ മമ്മൂട്ടിയും എത്തുന്നുണ്ട്. ഇതിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്, ഈ ഒരു കാര്യം കണക്കിലെടുത്താണോ മിഥുനുമായി ഈ മമ്മൂട്ടി ചിത്രം എത്തുന്നതെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.കൂടാതെ മിഥുൻ, മമ്മൂട്ടി വൈശാഖ്  ചിത്രം അടിപിടി ജോസ് എത്തുന്നു എന്നുള്ള വാർത്തയും എത്തിയിരുന്നു.