ജീവിതത്തിൽ എനിക്ക് കിട്ടിയ വലിയ സമ്മാനമാണ് നീ! അതിൽ ഒരുപാടു സന്തോഷിക്കുന്നു, സുമലത 

ഒരുകാലത്തു മലയാളികളുടെ മനസിൽ ഇടം പിടിച്ച നടി ആയിരുന്നു സുമലത, ഈ ഒരു പേര് കേൾക്കുമ്പോൾ തന്നെ തൂവാന തുമ്പികൾ എന്ന ചിത്രത്തിലെ ക്ലാര ആണ് പ്രേക്ഷകർക്ക് ഓർമ്മ വരുന്നത്, ഇപ്പോൾ നടി തന്റെ മകനെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. എന്റെ പ്രിയപ്പെട്ട അഭി,, എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ വലിയ സമ്മാനമാണ് നീ, നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും, ഘട്ടവും വിലമതിക്കുകയും, സന്തോഷിക്കുകയും ചെയ്യുന്നു.

നിന്റെ ജന്മദിനത്തിൽ നിനക്ക് ഒരിക്കലും നിനക്ക് അവസാനിക്കാത്ത സന്തോഷം നേരുന്നു, നീ എന്നും അന്വേഷിക്കേണ്ടതും, നേടണ്ടതും സന്തോഷമാണ് ഇപ്പോൾ മകന്റെ ജന്മദിനത്തിൽ സുമലത പങ്കുവെച്ച ഈ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താരത്തിന്റെ ഈ കുറിപ്പിനും മകനുമായുള്ള ചിത്രത്തിനും താഴെ ആയി നിരവധി സഹതാരങ്ങളും, ആരാധകരും ആണ് ആശംസകൾ നേരുന്നത്.

അടുത്തിടെ ആയിരുന്നു സുമലതയുടെ മകൻ അഭിഷേകിന്റെ വിവാഹം നടന്നത്, നടി സുമലത വിവാഹം കഴിച്ചിരിക്കുന്നത് നടൻ അംബരീഷിനെ ആണ്, ഇരുവരുടയും മകൻ ആണ് അഭിഷേക്, അമർ എന്ന ചിത്രത്തിലൂടെ അഭിഷേക് സിനിമയിലേക്ക് കടന്നു വന്നിരുന്നു.കാണ്ഡഹാർ ആയിരുന്നു സുമലത അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്ര൦