ഭഗവന്ത് കേസരിയുടെ ആദ്യ റിവ്യു മികച്ചത്; വിജയ്‍‍യെ തടയാൻ ബാലയ്യക്കാകുമോ?

രാജ്യമെങ്ങും ലിയോയുടെ ആവേശം അലയടിക്കുകയാണ്.ഫ്ലക്സ് ബോര്‍ഡുകളും കട്ടൗട്ടുകളുമായി തിയേറ്ററുകള്‍ ഉത്സവപ്പറമ്പാക്കുകയാണ് ആരാധകര്‍. റിലീസിനു മുന്നേ വിജയ്‍യുടെ ലിയോ കളക്ഷൻ കളക്ഷൻ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്നു. തമിഴകത്തെ എല്ലാവിധ കളക്ഷന്‍ റെക്കോര്‍ഡുകളും ലിയോ തിരുത്തിക്കുറിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അത്രക്കും  വൻ ഹൈപ്പിലാണ് ലിയോ എത്തുന്നത്. തമിഴ്നാടും കേരളവും അടക്കമുള്ള സംസ്ഥാനങ്ങളിലെ ഭൂരിഭാഗം തിയേറ്ററുകളില്‍ ലിയോ പ്രദര്‍ശനത്തിനെത്തും 1000 കോടി കളക്ഷന്‍ പ്രതീക്ഷിക്കുന്ന ചിത്രത്തിന് അപ്രതീക്ഷിതമായി മറ്റൊരു വെല്ലുവിളി ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും ഉയരുന്നുണ്ട്.  തെലുങ്കില്‍ നിന്നുള്ള ഭഗവന്ത് കേസരി സിനിമ ലിയോയുടെ മുന്നേറ്റത്തിന് ഒരുപക്ഷെ  ഭീഷണിയായിരിക്കുമെന്നാണ്  ചിത്രത്തിന്റെ പ്രത്യേക ഷോ കണ്ടവരുറെ  പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്‍ണയാണ് ഭഗവന്ത് കേസരിയില്‍ നായകനായി എത്തുന്നത് എന്നതാണ് പ്രധാന പ്രത്യേകത.ബാലയ്യയുടെ മാസ് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ട്രെയിലറിലും ഇത് കാണാനുണ്ട്.  ഒക്ടോബര്‍ 19ന് ലിയോക്കൊപ്പം മറ്റൊരു പ്രധാന സിനിമയും റിലീസ് ചെയ്യാന്‍ പ്രൊഡ്യൂസര്‍മാര്‍ മടിക്കുമ്പോഴാണ് ഭഗവന്ത കേസരി  തീയേറ്ററിലെത്തുന്നത്. ഐ ഡോൺട് കെയർ എന്നാണ് ടൈറ്റിൽ പോസ്റ്ററിലെ ടാഗ് ലൈൻ തന്നെ.  വലിയ പ്രതീക്ഷകളാണ് നന്ദമൂരി ബാലകൃഷ്‍ണയുടെ ചിത്രമായ ഭഗവന്ത് കേസരിയിലുള്ളത്. സംവിധാനം അനില്‍ രവിപുഡിയാണ്. അഖണ്ഡ, വീരസിംഹ റെഡ്ഡി എന്നീ ഹിറ്റുകള്‍ക്ക് ശേഷം ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങുന്ന ബാലയ്യ വിജയ് ചിത്രത്തിന്‍റെ കളക്ഷനില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ് എന്നാണ് അണലിസ്റ്റുകൾ പറയുന്നത് . സംവിധാനം ചെയ്യുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നിരുന്നു.  തെന്നിന്ത്യ മൊത്തം വമ്പന്‍ റിലീസിനൊരുങ്ങുന്ന ലിയോയുമായുള്ള ക്ലാഷ് റിലീസ് ബാലയ്യയുടെ മാര്‍ക്കറ്റിനെ ബാധിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തമിഴില്‍ വാരിസും, തുനിവും ഒന്നിച്ച് ഇറങ്ങിയപ്പോള്‍ തെലുങ്കില്‍ ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യയുമായി മത്സരിച്ചാണ് വീര സിംഹ റെഡ്ഡി വിജയിച്ചത് എന്ന കണക്കുകള്‍  ഉയര്‍ത്തിക്കാട്ടിയാണ് ബാലയ്യ ഫാന്‍സ് ഇതിന് മറുപടി നല്‍കുന്നത്. തെലുങ്കില്‍ നിന്നും  ഒക്ടോബര്‍ 20ന് റിലീസാകുന്ന ടൈഗര്‍ നാഗേശ്വര റാവു എന്ന രവിതേജ ചിത്രത്തില്‍ നിന്നും വെല്ലുവിളി നേരിടുന്നുണ്ട്. എന്നാല്‍ അത് മറികടന്ന് ഒരാഴ്ചയിലേറെ ഏറെ ഓടും എന്ന കോണ്‍ഫിഡന്‍സാണ് സംവിധായകന്‍ അനില്‍ രവിപുഡി പ്രകടിപ്പിച്ചത് എന്നാണ് ടോളിവുഡിലെ സംസാരം.  എന്തായാലും വലിയ പ്രചാരണങ്ങളുമായി എത്തുന്ന ചിത്രത്തിന്റെ ഷോ കണ്ടവര്‍ക്കെല്ലാം നല്ല അഭിപ്രായമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇമോഷൻ ഭഗവന്ത് കേസരിില്‍ വര്‍ക്കായിരിക്കുന്നുവെന്നാണ് ചിത്രം കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. ബാലയ്യ നിറഞ്ഞു നില്‍ക്കുന്ന ഒരു ചിത്രമായതിനാല്‍ ഭഗവന്ത് കേസരിയില്‍ നായകന്റെ പ്രഭാവലയവും പ്രധാന ആകര്‍ഷണമായി. എസ് എസ് തമന്റെ പശ്ചാത്തല സംഗീതവും ഭഗവന്ത് കേസരിയെ ആവേശത്തിലാകും എന്നും റിപ്പോര്‍ട്ടുണ്ട്. സിനിമയുടെ മകിങ്ങും ഡയറക്ഷനും മികച്ച  ഒന്നാണ് എന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സി രാമപ്രസാദാണ്. നന്ദമുരി ബാലകൃഷ്‍ണ നായകനാകുന്ന പുതിയ ചിത്രമായ ഭഗവന്ത് കേസരിയില്‍ കാജല്‍ അഗര്‍വാള്‍ ശ്രീലീല, അര്‍ജുൻ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഭഗവന്ത് കേസരിയിലേതായി പുറത്തുവിട്ട ഗണേഷ് ആന്തം  വലിയ ഹിറ്റായി മാറിയിട്ടുണ്ട്.