ആ സിനിമയിൽ എത്താൻ കാരണം മമ്മൂക്ക! അതിന്റെ കാരണത്തെ കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞു, ഷംന കാസിം 

സിനിമയിൽ തനിക്ക് ഏറെ ഇഷ്ട്ടമുള്ള നടൻ ആണ് മമ്മൂട്ടി എന്ന് മുൻപൊരിക്കൽ ഷംന കാസിം പറഞ്ഞിരുന്നു, ഇപ്പോൾ അദ്ദേഹം കാരണം ആണ് തനിക്ക് ഒരു ചിത്രത്തിൽ അവസരം ലഭിച്ചതെന്നു തുറന്നു പറയുകയാണ് നടി, അദ്ദേഹത്തോടപ്പം ‘ഒരു കുട്ടനാടൻ ബ്ലോഗ്ഗി’ൽ തനിക്ക് അഭിനയിക്കാൻ കഴിഞ്ഞു, നീന കുറിപ്പ് എന്ന കഥാപത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് മമ്മൂക്ക കാരണം ആയിരുന്നു. സിനിമയിൽ വേറൊരു കുട്ടിയെ ആയിരുന്നു ഈ കഥപാത്രം ചെയ്യാൻ സംവിധായകൻ തീരുമാനിച്ചത്.

എന്നാൽ യാദൃശ്ചികമായാണ് എനിക്ക് ആ ചിത്രത്തിൽ അവസരം ലഭിച്ചത്, ആ സമയത്തു എന്റെ ഒരു ചിത്രം വനിതയിൽ കവർ മോഡൽ ആയി എത്തിയിരുന്നു, അത് കണ്ടിട്ട് മമ്മൂക്ക ആണ്  ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലേക്ക് അവസരം ഉണ്ടാക്കി തന്നത്, പിന്നെ അതിലെ എന്റെ ഹെയർ സ്റ്റയിൽ അദ്ദേഹത്തിന് ഒരുപാടു ഇഷ്ട്ടമായി. ആ ഹെയർ കട്ട് ആണ് ചിത്രത്തിലെ നീന എന്ന കഥപാത്രത്തിനും ഈ കാര്യം അദ്ദേഹം എന്നോട് പറഞ്ഞിരുന്നു ഷംന പറയുന്നു.

എന്നാൽ  എന്റെ ആ ഹെയർ കട്ടിങ് മലയാളികൾക്ക് മാത്രമേ ഇഷ്ട്ടപെട്ടിട്ടുള്ളൂ, തമിഴർക്കും, തെലുങ്കർക്കും ആ മുടി ഇഷ്ട്ടമല്ല അവർക്ക് മുടിയുള്ളതാണ് ഇഷ്ട്ടം, അങ്ങനെ ചില സിനിമകൾ  നഷ്ടപ്പെട്ടിട്ടുണ്ട് നടി പറയുന്നു. എനിക്ക് തോന്നുന്നു കേരളത്തിലെ ആളുകൾക്ക് ബോയ്‌ക്കട്ട് സ്റ്റയിൽ ഇഷ്ട്ടമാണെന്നു, ഷംന പറയുന്നു.