കള്ള്, കഞ്ചാവ്, ഡിപ്രഷന്‍ സ്റ്റാര്‍, സെറ്റില്‍ മര്യാദയില്ലാത്തവന്‍..!! നാട് പ്രതിസന്ധിയിലായപ്പോള്‍ ആദ്യമായും അവസാനമായും സംസാരിച്ച ഒരേയൊരു വ്യക്തി

കേരളത്തെ ഞെട്ടിച്ച ദാരുണ സംഭവമാണ് കളമശ്ശേരിയിലെ യഹോവ കണ്‍വന്‍ഷനിലെ നടന്ന ബോംബ് സ്‌ഫോടനം. ദുരന്തത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും നിരവധി പേര്‍ ചികിത്സയിലുമാണ്. ഇത്തരം ഗുരുതരമായ സംഭവം നടന്നിട്ടും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളൊന്നും നടന്നില്ല. പ്രത്യേകിച്ചും താരങ്ങളൊന്നും യാതൊരു പ്രതികരണവും നടത്തിയില്ല. എന്നാല്‍ താരലോകത്തിന്റെ പ്രതിനിധിയായി യുവനടന്‍ ഷെയ്ന്‍ നിഗം കൈയ്യടി നേടുകയാണ്. സാമൂഹിക വിപത്തിനെതിരെ ശക്തമായ മുന്നറിപ്പ് നല്‍കി നിലപാട് വ്യക്തമാക്കിയ താരത്തിന് കൈയ്യടിയ്ക്കുകയാണ് ആരാധകലോകം ഒന്നടങ്കം.

സിനിമാ ലോകത്ത് പല വിധി ദുഷ്‌പേരുകള്‍ക്കും ഇരയായ താരമാണ് ഷെയ്ന്‍. താരത്തിനെ അഭിനന്ദിച്ച് നജീബ് കസ്‌ക പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. നാട് പ്രതിസന്ധിയിലാവുമ്പോ ഇടപെടുന്നതും സംസാരിക്കുന്നതും, അയാള്‍ക്ക് ഈ സമൂഹത്തോടുള്ള പ്രതിബദ്ദതയാണ്, മറ്റു സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഇല്ലാതെ പോയതും അതാണ് എന്നാണ് നജീബ് പറയുന്നത്.

കള്ള്, കഞ്ചാവ്, MDMA, ഡിപ്രഷന്‍ സ്റ്റാര്‍, സെറ്റില്‍ മര്യാദയില്ലാത്തവന്‍..

ഷൈന്‍ നിഗത്തിനെതിരെ കൂടെയുള്ളവരുടെയും, ഹൈദരലിയെപ്പോലെ ഒരു വസ്തുവിനും കൊള്ളാത്ത ഒണ്‍ലൈന്‍ മീഡിയക്കാരുടെയും സ്ഥിരം ചാപ്പയാണ് മുകളില്‍…

പക്ഷെ ഇന്നലെ കളമശ്ശേരിയില്‍ സംഭവിക്കാന്‍ പാടില്ലാത്ത ഒരു കാര്യം നടന്നപ്പോള്‍ സിനിമാ മേഖലയില്‍ നിന്ന് ആദ്യമായും അവസാനമായും വളരെ പക്വാതയോടെ സംസാരിച്ച ഒരെയൊരു വ്യക്തി ഷൈനാണ്. നിങ്ങള്‍ ഉപദ്രവിക്കാന്‍ പറ്റുന്നത്രയും ഉപദ്രവിച്ച അതെ ഷൈന്‍..

ഷൈന്‍ ആദ്യമായിട്ടൊന്നുമല്ല നാട് പ്രതിസന്ധിയിലാവുമ്പോ ഇടപെടുന്നതും സംസാരിക്കുന്നതും, CAA കാലത്ത് തെരുവില്‍ മുദ്രാവാക്യം വിളിച്ചിട്ടുണ്ട് അയാള്‍ ,അത് അയാള്‍ക്ക് ഈ സമൂഹത്തോടുള്ള പ്രതിബദ്ദതയാണ്, മറ്റു സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഇല്ലാതെ പോയതും അതാണ്.. നന്ദി ഷൈന്‍, കൂടെ നിന്നതിന് എന്ന് പറഞ്ഞാണ് നജീബ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.