എന്റെ ജീവിത കാലം മുഴുവൻ ശല്യപ്പെടുത്താൻ ആഗ്രഹിക്കുന്നത് നിന്നെ’; ശ്രദ്ധേയമായി കിഷോർ സത്യയുടെ പോസ്റ്റ്

ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന നടനാണ് കിഷോര്‍ സത്യ. എന്നാലിപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കിഷോര്‍. മിനിസ്‌ക്രീനിലെ ഹിറ്റ് സീരിയലുകളിലാണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിന് പുറമേ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഓരോ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയതായി ഭാര്യ പൂജയുടെ കൂടെയുള്ള ചില ചിത്രങ്ങളാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. പൂജയെ താലിക്കെട്ടുന്നതും ഇപ്പോഴത്തെയും ചിത്രങ്ങളായിരുന്നു കിഷോര്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ഇതിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്ന വാചകങ്ങളാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. താനും ഭാര്യയും ഇന്ന് വിവാഹവാര്‍ഷികം ആഘോഷിക്കുകയാണെന്നാണ് കിഷോര്‍ സത്യ സൂചിപ്പിച്ചിരിക്കുന്നത്. ‘എന്റെ ജീവിതകാലം മുഴുവന്‍ ശല്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നത് നിന്നെ മാത്രമാണ്. എല്ലാ തരത്തിലും എന്റെ മികച്ച പങ്കാളിയായ നിനക്ക് വാര്‍ഷിക ആശംസകള്‍’, എന്നാണ് കിഷോര്‍ സത്യ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. 2007 ഡിസംബര്‍ ആറിനായിരുന്നു കിഷോര്‍ സത്യയും പൂജയും വിവാഹിതരാവുന്നത്.

മുന്‍പ് ഭാര്യയെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ കിഷോര്‍ സത്യ തുറന്ന് പറഞ്ഞിരുന്നു. തന്റെ ജീവിതം ഇതുപോലെ മുന്നോട്ട് പോകുന്നതും സന്തുഷ്ടമായൊരു ജീവിതമുണ്ടായതും പൂജ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണെന്നാണ് കിഷോര്‍ പറഞ്ഞത്. എന്നാല്‍ നടന്റെ ആദ്യ വിവാഹം വലിയ വിവാദങ്ങളുണ്ടാക്കിയതാണ്. നേരത്തെ തെന്നിന്ത്യന്‍ നടിയായ ചാര്‍മിളയുമായി കിഷോര്‍ സത്യയുടെ വിവാഹം കഴിഞ്ഞിരുന്നു. കിഷോര്‍ സത്യ അന്ന് അസിസ്റ്റന്റ് ഡയരക്ടറായി പ്രവൃത്തിക്കുകയായിരുന്നു. മലയാളത്തിലും തമിഴിലുമെല്ലാം മിന്നി നില്‍ക്കുന്ന നടിയായിരുന്നു അന്ന് ചാര്‍മിള. 1996 ല്‍ ആയിരുന്നു വിവാഹം. 99 ല്‍ വിവാഹമോചിതരാകുകയും ചെയ്തു. ഇതിന് ശേഷമാണ് കിഷോര്‍ സത്യ പൂജയുമായി അടുപ്പത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. ഇരുവര്‍ക്കും ഒരു മകനുണ്ട്. കിഷോറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ചാര്‍മിള ഉന്നയിച്ചിരുന്നത്. വിവാഹം കഴിച്ച് ഭാര്യയാക്കിയതിന് ശേഷം കിഷോര്‍ തന്നെ ചതിക്കുകയായിരുന്നു എന്നാണ് ചാർമ്മിള  പറഞ്ഞത്. താൻ ഗർഭിണി ആയിരുന്നുവെന്നും  കുഞ്ഞിനെ നശിപ്പിക്കണമെന്ന് പറഞ്ഞതിന് ശേഷമാണ് കിഷോറുമായി അകന്നതെന്നാണ് ചാര്‍മിള പറയുന്നത്. മാത്രമല്ല ജീവിതത്തില്‍ ഒരു ദ്രോഹിയാണെന്ന് കിഷോറിനെ  താന്‍ മനസില്‍ കാണുന്നതെന്നും പറഞ്ഞിരുന്നു. നടി ഷക്കീലയുടെ കൂടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ആണ്  ചാര്‍മിള ഇക്കാര്യം പറഞ്ഞത്.

പ്രശസ്തനാവാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം തന്നെ കല്യാണം കഴിച്ചതെന്നും നടി പറഞ്ഞു. സിനിമിയില്‍ അസിസ്റ്റന്‍ ഡയരക്ടറായിട്ടാണ് കിഷോര്‍ സത്യയുടെ തുടക്കം.ടോപ്പ് ലെവലില്‍ നില്‍ക്കുന്നൊരു നായിക തന്റെ കാമുകിയാണെന്ന് പറഞ്ഞാണ് കിഷോര്‍ സിനിമയിലേക്ക് വരുന്നത്. അവിടെ നിന്ന് പതിയെ ചില റോളുകള്‍ കിട്ടിയതോടെ അഭിനയത്തിലേക്കിറങ്ങി. പിന്നെ നായകനായിട്ടും വില്ലനായിട്ടും ഒത്തിരി സിനിമകളിലും സീരിയലുകളിലുമൊക്കെ അഭിനയിച്ചു. എന്നാല്‍ നടന്‍ ന്നെ നിലയില്‍ ശ്രദ്ധിക്കപ്പെട്ടത് സീരിയലിലേക്ക് വന്നതിന് ശേഷമാണ്. 2005 കാലം മുതല്‍ ടെലിവിഷന്‍ ലോകത്ത് വളരെ അധികം സജീവമാണ് കിഷോര്‍ സത്യ.  സിനിമയില്‍ കൂടുതലും വില്ലന്‍ വേഷങ്ങളായിരുന്നെങ്കില്‍ സീരിയലുകളില്‍ നായക വേഷമായിരുന്നു. മന്ത്രക്കോടി എന്ന സീരിയലാണ് കിഷോറിന് ഏറെ ജനപ്രീതി നേടി കൊടുത്തത്. അതിന് ശേഷം കറുത്തമുത്ത് അടക്കം നിരവധി സീരിയലുകളില്‍ നടന്‍ അഭിനയിച്ചു.സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന പരമ്പരയില്‍ താരം അഭിനയിച്ചിരുന്നത്. ആദ്യം നായകനായും പിന്നീട് വില്ലനായിട്ടുമൊക്കെ ഈ പരമ്പരയില്‍ താരം അഭിനയിച്ചിരുന്നു. ഇടയ്ക്ക് സിനിമകളും ചെയ്യുന്നുണ്ടായിരുന്നു നിലവില്‍ സൂര്യ ടിവിയിലെ അമ്മക്കിളിക്കൂട് എന്ന പരമ്പരയിലാണ് കിഷോര്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.