‘എസ് ജി 257’- പുതിയ ചിത്രം പ്രഖ്യാപിച്ച് സുരേഷ് ഗോപി

ഗരുഡന്റെ വന്‍ വിജയമായ ഗരുഡന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് നടന്‍ സുരേഷ് ഗോപി. ‘എസ് ജി 257’ എന്നാണ് ചിത്രത്തിന്റെ താത്കാലികമായി പേര്. ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സനല്‍ വി ദേവനാണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി തന്നെയാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പങ്കുവച്ചത്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും എന്നുപറഞ്ഞാണ് പോസ്റ്റര്‍ പങ്കിട്ടത്.

സുരേഷ് ഗോപി നായകനായ കാവല്‍ എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു സനല്‍. സുരേഷ് ഗോപിയ്‌ക്കൊപ്പം ഒരു ചിത്രമുണ്ടാകുമെന്ന് സനല്‍ നേരത്തെ പറഞ്ഞിരുന്നു. സുരേഷ് ഗോപി ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായിരിക്കും തന്റെ ചിത്രത്തിലേതെന്നും സനല്‍ വെളിപ്പെടുത്തിയിരുന്നു. സുരേഷ് ഗോപിയെ കൂടാതെ, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോന്‍ എന്നിവരും എസ്ജി 257-ല്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

മാവെറിക്ക് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡിന്റെ ബാനറില്‍ വിനീത് ജെയ്‌നും സഞ്ജയ് പടിയൂര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സഞ്ജയ് പടിയൂരും ചേര്‍ന്നാണ് എസ്ജി 257 നിര്‍മ്മിക്കുന്നത്.

ജിത്തു കെ ജയനാണ് കഥയൊരുക്കിയത്. തിരക്കഥയും സംഭാഷണവും മനു സി കുമാറാണ് ഒരുക്കിയത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചിലപ്പിള്ളിയാണ്. സംഗീത രാഹുല്‍ രാജാണ്, മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. ആര്‍ട്ട്-സുനില്‍ കെ ജോര്‍ജ്, കോസ്റ്റ്യൂം- നിസാര്‍ റഹ്‌മത്ത്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.