മിക്ക നായികമാർക്കും ആ സ്വാഭവമാണ് ഉള്ളത്! അത് ഞങ്ങളിൽ നിന്നുമുള്ള  ഒരു രക്ഷപെടലായിരിക്കാം, മുകേഷ് 

മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മുകേഷ് ഇപ്പോൾ തന്റെ 300 മ ത്തെ  ചിത്രം ഫിലിപ്‌സിൽ ഒരു വേറിട്ട വേഷവുമായി എത്തിയിരിക്കുകയാണ്, നവാഗതനായ ആൽഫ്രഡ്‌ കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇപ്പോൾ…

മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മുകേഷ് ഇപ്പോൾ തന്റെ 300 മ ത്തെ  ചിത്രം ഫിലിപ്‌സിൽ ഒരു വേറിട്ട വേഷവുമായി എത്തിയിരിക്കുകയാണ്, നവാഗതനായ ആൽഫ്രഡ്‌ കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇപ്പോൾ തീയറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്, മലയാളത്തിന്റെ  ഹാസ്യ രാജാവ് ഇന്നസെന്റ് അഭിനയിച്ച അവസാന ചിത്രം കൂടിയാണ് ഫിലിപ്സ്, ഇപ്പോൾ ചിത്രത്തിലെ മറ്റൊരു താരമായ ക്വിൻ  വിപിനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്

ഈ ചിത്രത്തിൽ തന്റെ ഇളയ മകളെ അവതരിപ്പിച്ചത് ക്വിൻ വിബിൻ ആയിരുന്നു, എപ്പോളും ഉറക്കമാണ് ആകെ ഷോട്ട് ചെയ്യുന്ന സമയത്തു മാത്രമാണ് ഉണരുന്നത്, മിക്കപ്പോളും ഉറക്കത്തിൽ നിന്നും ഉണർത്തിയാണ് അഭിനയിക്കാൻ വിളിക്കുന്നത്, ഇത് സിനിമയിലെ മിക്ക നടിമാരുടെയും സ്വഭാവമാണ്, അവർ അഭിനയിക്കുന്നില്ല എങ്കിൽ ഉടൻ ഉറക്കമായിരിക്കും

നടിമാരുടെ ഈ ശീലം ഒരു പക്ഷെ ഞങ്ങളിൽ നിന്നും രക്ഷപെടാനുള്ള ഒരു തരം മാർഗ്ഗമായിരിക്കും, സിനിമയിലെ ഒരു മാതിരിപെട്ട നടിമാരുടെ ശീലമാണ്, അതുപോലെയാണ് ഉർവശി, എപ്പോൾ ഉറങ്ങിയെന്നു ചോദിച്ചാൽ മതി, മിക്ക നടിമാരുടെയും ലക്ഷണമിതാണ് ഉറക്ക൦ മുകേഷ് പറയുന്നു. ചിത്രത്തിൽ മുകേഷിനൊപ്പം ഇന്നസെന്റ്, ക്വിൻ വിബിൻ, നോബിൾ തോമസ്, നവനി ദേവാനന്ദ് എന്നിവരാണ് മറ്റു കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.