അച്ഛൻ ഒരിക്കലും സൗഹൃദ രീതിയിൽ പെരുമാറിയിട്ടില്ല! അടുത്തപ്പോളെക്കും തന്നെ വിട്ടുപോകുകയും ചെയ്യ്തു, അച്ഛനെ കുറിച്ച് ദിലീപ് 

കഴിഞ്ഞ ദിവസം ഗോകുലംപബ്ലിക്ക് സ്ക്കൂളിന്റെ  വാര്ഷികാഘോഷത്തിൽ പങ്കെടുത്ത നടൻ ദിലീപ് പറഞ്ഞ വാക്കുകൾ ആണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ ഗോകുലം ഗോപാലനുമായുള്ള സൗഹൃദത്തിലാണ് ഈ ആഘോഷ പരുപാടിയിൽ പങ്കെടുത്തതെന്നും, അദ്ദേഹത്തിന്റെ അടുത്ത സിനിമയിൽ താൻ ആണ് നായകൻ ആയി എത്തുന്നതെന്നും നടൻ പറഞ്ഞു ഒപ്പം തന്റെ അച്ഛനെ കുറിച്ചും വാചാലനായി ദിലീപ്. എനിക്ക് ഇവിടെ വന്നപ്പോൾ നമ്മൾ ശരിക്കും പഴയ കുട്ടികാലം ആസ്വദിച്ചല്ലല്ലോ എന്നാണ് തോന്നിയത്.

മനുഷ്യായുസ്സിൽ ആകെ തോന്നിയ സന്തോഷം കുട്ടികാലത്തെ സ്കൂൾ ജീവിതമാണ്, ചെറുപ്പത്തിൽ തന്റെ  അച്ഛൻ ഒരു സൗഹൃദ രീതിയിലും തന്നോട് പെരുമാറിയിട്ടില്ല, എന്നാൽ അച്ഛൻ എന്റെ അടുത്ത് അടുക്കാൻ തുടങ്ങിയപ്പോളേക്കും തന്നെ വിട്ടുപോകുകയും ചെയ്യ്തു ദിലീപ് പറയുന്നു. കുട്ടികളുടെ പാട്ടുകൾ കേട്ടപ്പോൾ ഞാൻ ഗോപാലേട്ടനോട് ഒരു കാര്യം ചോദിച്ചു ഇത്രയും സ്കൂളും, കോളേജും ഒക്കെ ഉള്ളപ്പോൾ ഒരു സന്തോഷം തോന്നുന്നില്ലേ എന്ന്.

അദ്ദേഹം മനസുകൊണ്ട് വളരെ ചെറുപ്പമാണ്, നമ്മളുടെ കുട്ടികാലം ആണ് മനുഷ്യായുസ്സിൽ നമ്മൾ ആസ്വദിച്ചിട്ടുള്ളത്, എനിക്ക് കുട്ടികളെ കാണുമ്പോൾ ഒരിക്കലും അവർ വളരാതിരുന്നാൽ മതിയെന്ന് തോന്നും, കാരണം അവരുടെ കുട്ടികാലത്തെ ആ ക്യൂട്ടന്സ് പോകും, ഇന്നത്തെ കുട്ടികളുടെ റിയാലിറ്റി ഷോയിലെ പ്രകടനം കാണുമ്പോൾ നമ്മൾ അന്തിച്ചു പോകും, എന്തായലും മുൻപേ ഞാൻ സിനിമയിൽ എത്തിയത് കാര്യമായി, ദിലീപ് ചിരിച്ചു കൊണ്ട് പറയുന്നു.