മേഡമെന്നാണ് വിളിച്ചിരുന്നത്, ഇപ്പോൾ…; ചെറിയ പിണക്കം മറന്ന് കൂട്ടായി ബീന ആന്റണിയും അവന്തികയും, വീഡിയോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബീന ആന്റണിയും മനോജ് കുമാറും. സോഷ്യൽ മീഡിയയിൽ ഇരുവരും സജീവമാണ്. തങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങളും രണ്ട് പേരും പങ്കുവയ്ക്കാറുണ്ട്. നടി അവന്തികയുമായി തനിക്കുള്ള അടുത്ത ആത്മ ബന്ധത്തെ കുറിച്ചും സൗഹൃദത്തെക്കുറിച്ചുമെല്ലാം അടുത്തിടെ ബീന ആന്റണി പറഞ്ഞിരുന്നു. മകനെക്കൂടാതെ തനിക്കുള്ള മകൾ എന്നാണ് ബീന ആൻറണി അവന്തികയെയെ കുറിച്ച് പറഞ്ഞത്. നാളുകൾക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്.

കുറെ നാളുകൾക്ക് ശേഷം എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. തങ്ങൾ ചെറിയൊരു പിണക്കത്തിലായിരുന്നെന്നും വീഡിയോയിൽ പറയുന്നുണ്ട്. ബീന അത് പറയുമ്പോൾ അവന്തിക സോറി എന്ന് പറഞ്ഞ് ബീനയെ കെട്ടിപ്പിടുക്കുന്നുമുണ്ട്. ഇതെല്ലാം കണ്ടിട്ട് അവന്തികയുടെ അമ്മയ്ക്ക് കുശുമ്പ് തോന്നുന്നുണ്ടെന്നും നടി പറയുന്നുണ്ട്. ഇരുവരുടെയും സൗഹൃദവും സ്നേഹവും ആരാധകരെയും സന്തോഷിപ്പിക്കുന്നുണ്ട്. നല്ല കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. എപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കണമെന്നും വഴക്കിടരുതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

ആത്മസഖി സീരിയൽ മുതൽ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. അമ്മ – മകൾ ബന്ധം തന്നെയാണ് ഞങ്ങൾക്കിടയിൽ. തുടക്കത്തിൽ അവൾ എന്നെ ചേച്ചിയെന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീടത് മാഡമാക്കി. എന്റെ പൊന്ന് മോളെ എന്നെ അങ്ങനെയൊന്നും വിളിക്കല്ലേയെന്ന് പറഞ്ഞതിന് ശേഷമായാണ് അമ്മ എന്ന് വിളിക്കാൻ തുടങ്ങിയത്. മനുവിനെ അച്ഛായെന്ന് വിളിക്കുമ്പോൾ മേലാൽ എന്നെ അച്ഛാ എന്ന് വിളിക്കരുതെന്ന് പറയും. എനിക്ക് അമ്മ കഴിഞ്ഞിട്ടുള്ള ആൾ, അമ്മയെ പോലെ എല്ലാം പറയുന്ന ആളാണ് ബീന ആന്റണി എന്ന് അവന്തികയും പറയുന്നു.