പെരിയണ്ണയെ കാണാൻ എത്തി സൂര്യ; വിജയകാന്തിന്റെ സ്മാരകത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് താരം

പോയ വര്ഷം അവസാനം  തമിഴകത്തെ ദു:ഖത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു നടൻ  വിജയകാന്തിന്‍റെ വിയോഗം . ഒരു നടനായും സാമൂഹിക പ്രവര്‍ത്തകനായും രാഷ്ട്രീയ നേതാവായുമൊക്കെ ജനഹൃദയങ്ങൾ കീഴടക്കിയ ക്യാപ്റ്റന്‍ വിജയകാന്തിന്‍റെ വിയോഗം കഴിഞ്ഞ വര്ഷം  ഡിസംബര്‍ 28 ന് ആയിരുന്നു. ജനസാഗരത്തിനൊപ്പം തമിഴ് സിനിമാലോകവും തങ്ങളുടെ പ്രീയ  സഹപ്രവര്‍ത്തകന് പ്രിയ ക്യാപ്റ്റന് ,  ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ചടങ്ങില്‍ നേരിട്ട് സംബന്ധിക്കാന്‍ സാധിക്കാത്തവര്‍ സോഷ്യല്‍ മീഡിയയിലൂടെയും ക്യാപ്റ്റനോടുള്ള  തങ്ങളുടെ ആദരം അര്‍പ്പിച്ചിരുന്നു. ഇപ്പോഴിതാ വിജയകാന്തിന് അന്തിമോപചാരവുമായി അദ്ദേഹത്തിന്‍റെ സ്മാരകത്തില്‍ എത്തിയ നടന്‍ സൂര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്. വിജയകാന്തിന്‍റെ സ്മാരകത്തിലെത്തിയ സൂര്യ വികാരാധീനനാവുന്നതും കരയുന്നതുമൊക്കെ  വീഡിയോയില്‍ കാണാം. അതോടൊപ്പം  വിജയകാന്തിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സൂര്യ സന്ദര്‍ശിച്ചു. സൂര്യയുടെ സഹോദരനും നടനുമായ  കാര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. വിജയകാന്തിന്‍റെ മരണസമയത്ത് സൂര്യ വിദേശത്ത് ആയതിനാൽ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. പകരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വിജയകാന്തിനോടുള്ള തന്‍റെ ആദരം ആ സമയത്ത്  സൂര്യ  അറിയിച്ചിരുന്നു.

സൂര്യയുടെ കരിയറിലെ തുടക്കകാലത്തെ ചിത്രമായിരുന്നു  പെരിയണ്ണ  ഈ ചിത്രത്തിലെ  ടൈറ്റില്‍ കഥാപാത്രമായ എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ എത്തിയത് വിജയകാന്ത് ആയിരുന്നു. അത്രയേറെ  ഇഴയടുപ്പമുള്ള ബന്ധമായിരുന്നു വിജയകാന്തിനും സൂര്യക്കമിടയിൽ. വിജയകാന്തിനൊപ്പം പ്രവര്‍ത്തിച്ച, സംസാരിച്ച, ഭക്ഷണം കഴിച്ചു  കഴിഞ്ഞ ദിനങ്ങള്‍ മറക്കാനാവില്ല എന്ന് സൂര്യ പറഞ്ഞിരുന്നു. സഹായം ചോദിച്ചെത്തുന്ന ഒരാളോടും വിജയകാന്ത് നോ പറഞ്ഞവരെ നിരാശരാകാറില്ലായിരുന്നു.  കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച് അവരുടെ പുരട്ചി കലൈഞ്ജറായി മാറിയ എന്‍റെ സഹോദരന്‍ വിജയകാന്തിന്‍റെ വിയോഗത്തില്‍ എന്‍റെ അനുശോചനം അറിയിക്കുകയാണ് എന്നും സൂര്യ കൂട്ടിച്ചേർത്തിരുന്നു. അദ്ദേഹം ഇനിയില്ല എന്നത് തന്നെ തളര്‍ത്തിക്കളയുന്നുവെന്നും  ഒരു കണ്ണില്‍ ധൈര്യവും മറ്റൊരു കണ്ണില്‍ അനുകമ്പയുമായി ജീവിച്ച അപൂര്‍വ്വ കലാകാരനായിരുന്നു വിജയകാണതെന്നും സൂര്യ പറഞ്ഞു. ഒരു തരത്തിലുള്ള വേര്‍തിരിവുമില്ലാതെ എല്ലാവരെയും വിജയകാന്ത്  സഹായിച്ചു. നമ്മുടെ ഹൃദയങ്ങളില്‍ പിരട്ചി കലൈഞ്ജറും ക്യാപ്റ്റനുമായി മാറി .

അണ്ണന്‍ വിജയകാന്തിന്‍റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ ദൈവത്തോട് താൻ  പ്രാര്‍ഥിക്കുന്നുവെന്നും , സൂര്യ അനുശോചിച്ചിരുന്നു. അതേസമയം വിജയകാന്തിന്റെ മരണവാർത്തക്ക് പിന്നാലെ വിജയകാന്ത് സൂര്യ-ജ്യോതിക വിവാ​ഹത്തിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണവും  സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. 2006ൽ ഇരുവരുടെയും വിവാ​ഹം വലിയ ആ​ഘോഷമായാണ് നാടന്നത്. തമിഴ്നാട്ടിലെ സിനിമാ-രാഷ്ട്രീയ-സാംസ്കാരിക രം​ഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. എന്നാൽ വിജയകാന്ത് വിവാഹത്തിൽ പങ്കെടുത്തില്ല. അന്ന് അത് വലിയ രീതിയിൽ ചർച്ചയാകുകയും ചെയ്തിരുന്നു. സൂര്യയുടെ പിതാവ്ശി വകുമാർ വിജയകാന്തിനെ വിവാഹത്തിലേക്ക് ക്ഷണിച്ചിരുന്നു. അന്ന് ക്ഷണിക്കാൻ വിജയകാന്ത് എത്തിയപ്പോൾ തന്നെ ചടങ്ങിലേക്ക് തന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിജയകാന്ത് തന്നെ  പറഞ്ഞിരുന്നു. വിജയകാന്ത് രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ  ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾ പാർട്ടി തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് വിജയകാന്തിന് മേൽ നിരന്തരം സമ്മർദം ചെലുത്താറുണ്ടായിരുന്നു. താൻ അവിടെ വന്നാൽ അത് മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തനിക്ക് കല്യാണത്തിന് വരാൻ പറ്റില്ലെന്ന് വിജയകാന്ത് ശിവകുമാറിനോട് പറയുകയായിരുന്നു.  പക്ഷെ വിവാഹത്തിന് ശേഷം സൂര്യയേയും ജ്യോതികയേയും ശിവകുമാറിന്റെ വീട്ടിൽ ചെന്ന് വിജയകാന്ത് കാണുകയും അവർക്ക് ആശംസകളും സ്നേഹ സമ്മാനങ്ങളും നൽകുകയും ചെയ്തിരുന്നു. എന്തായാലും ക്യാപ്റ്റന്റെ പ്രിയപ്പെട്ട വ്യക്തി കൂടിയായിരുന്നു സൂര്യ. മരിക്കുമ്പോൾ 71 വയസായിരുന്നു ക്യാപ്റ്റൻ  വിജയകാന്തിന്. ആരോഗ്യ പ്രശ്നങ്ങളും രാഷ്ട്രീയ പ്രവർത്തനത്തിന്റെ തിരക്കും ഒക്കെ   കാരണം ഏകദേശം പതിമൂന്ന് വർഷം മുമ്പ് തന്നെ സിനിമയിൽ നിന്ന് വിജയകാന്ത്  പൂർണമായും പിന്മാറിയിരുന്നു. 2010ൽ റിലീസായ വിരുദഗിരി എന്ന സിനിമയിലാണ് അവസാനമായി വിജയകാന്ത്  നായകനായത്. 2015ൽ സതാബ്ദം എന്ന സിനിമയിൽ അതിഥി വേഷത്തിലുമെത്തിയിരുന്നു.

Hot this week

അമ്മയുടെ പ്രിയപ്പെട്ട സ്ഥലത്തെത്തി ജാന്‍വി കപൂര്‍, ശ്രീദേവിയെ പോലെയെന്ന് ആരാധകര്‍

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് നടി ജാന്‍വി കപൂര്‍. യുവനായികമാരില്‍ ശ്രദ്ധേയയായി...

സ്വകാര്യതയിലേക്കുള്ള നഗ്‌നമായ കടന്നുകയറ്റം!! വിവാഹ റിസപ്ഷന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ സന അല്‍ത്താഫ്

കഴിഞ്ഞ ആഴ്ചയാണ് നടി സന അല്‍ത്താഫും നടന്‍ ഹക്കിം ഷാജഹാനും വിവാഹിതരായത്....

മലയാള സിനിമയിലെ പെണ്ണുങ്ങളേ കാണാന്‍ ഫ്‌ലൈറ്റ് ടിക്കറ്റൊന്നും എടുക്കണ്ട…മന്ദാകിനിക്കൊരു ടിക്കറ്റെടുത്താലും മതി!!

അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും പ്രധാന വേഷത്തിലെത്തിയ 'മന്ദാകിനി' തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്....

നിന്റെ കള്ളത്തരങ്ങൾ അറിയാവുന്ന വ്യക്തി ഞാനാണ്; എന്നോട്  കള്ളം പറഞ്ഞ് നിൽക്കാൻ പറ്റില്ല; ജാസ്മിൻ 

കഴിഞ്ഞ ദിവസം ഒരു ടാസ്കിനിടെ ജാസ്മിന് ബിഗ്ഗ്‌ബോസ് വാർണിങ് നൽകിയിരുന്നു. ടിക്കറ്റ്...

എന്റെ അവസാന ശ്വാസം വരെ അങ്ങനൊരു തോന്നലുണ്ടാകില്ല; മമ്മൂട്ടിയുടെ ഈ വാക്കുകൾ ആരാധകരെ ഈറനണിയിച്ചു 

അഭിനയത്തോടാണെങ്കിലും ,ജീവിതത്തോടാണെങ്കിലും മമ്മൂട്ടി സ്വീകരികരിക്കുന്ന നിലപാടുകൾ വളരെ ശക്തമായിട്ടുള്ളതാണ്, ഇപ്പോഴിതാ  സിനിമയിലെത്തിയിട്ട്...

Topics

അമ്മയുടെ പ്രിയപ്പെട്ട സ്ഥലത്തെത്തി ജാന്‍വി കപൂര്‍, ശ്രീദേവിയെ പോലെയെന്ന് ആരാധകര്‍

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് നടി ജാന്‍വി കപൂര്‍. യുവനായികമാരില്‍ ശ്രദ്ധേയയായി...

മലയാള സിനിമയിലെ പെണ്ണുങ്ങളേ കാണാന്‍ ഫ്‌ലൈറ്റ് ടിക്കറ്റൊന്നും എടുക്കണ്ട…മന്ദാകിനിക്കൊരു ടിക്കറ്റെടുത്താലും മതി!!

അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും പ്രധാന വേഷത്തിലെത്തിയ 'മന്ദാകിനി' തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്....

നിന്റെ കള്ളത്തരങ്ങൾ അറിയാവുന്ന വ്യക്തി ഞാനാണ്; എന്നോട്  കള്ളം പറഞ്ഞ് നിൽക്കാൻ പറ്റില്ല; ജാസ്മിൻ 

കഴിഞ്ഞ ദിവസം ഒരു ടാസ്കിനിടെ ജാസ്മിന് ബിഗ്ഗ്‌ബോസ് വാർണിങ് നൽകിയിരുന്നു. ടിക്കറ്റ്...

എന്റെ അവസാന ശ്വാസം വരെ അങ്ങനൊരു തോന്നലുണ്ടാകില്ല; മമ്മൂട്ടിയുടെ ഈ വാക്കുകൾ ആരാധകരെ ഈറനണിയിച്ചു 

അഭിനയത്തോടാണെങ്കിലും ,ജീവിതത്തോടാണെങ്കിലും മമ്മൂട്ടി സ്വീകരികരിക്കുന്ന നിലപാടുകൾ വളരെ ശക്തമായിട്ടുള്ളതാണ്, ഇപ്പോഴിതാ  സിനിമയിലെത്തിയിട്ട്...

ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയെ പോലെ  സെക്യുലറായ ഒരു നടൻ വേറെയില്ല;  ഈ വിഷയത്തിൽ ‘അമ്മ ഇടപെടാത്തത് ഖേദകരം; നടൻ ജയൻ 

മലയാള സിനിമയുടെ  മഹാനടൻ എന്ന പേരിലറിയപ്പെടുന്ന നടനാണ് മമ്മൂട്ടി, രതീന സംവിധാനം...

രണ്ടാം വിവാഹത്തിന് ശേഷം മമ്മൂക്ക എന്നോട് പറഞ്ഞത് അങ്ങനെയാണ്

വ്യത്യസ്തതയാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമകളിൽ തിളങ്ങിയ നടി ഉഷയുടെ യഥാർത്ഥ...

ഗർഭിണി ആയിരുന്നപ്പോൾ എനിക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി ഉർവശി മകൾ തേജലക്ഷ്മിക്കൊപ്പം ഇക്കഴിഞ്ഞ മാതൃദിനത്തിൽ തമിഴിലെ...

Related Articles

Popular Categories