ലോകേഷിൻറെ മീറ്റിംഗ് ഉണ്ടെന്നു വരെ അയാൾ തന്നോട് പറഞ്ഞു! ശരിക്കും സന്തോഷം തോന്നി, പിന്നീട് ശല്യമായി മാറി,ദുരനുഭവത്തെ കുറിച്ച്, അഷിക

സോഷ്യല്‍ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതയാണ്  അഷിക അശോകന്‍. സോഷ്യൽ മീഡിയയിൽ വളരേ സജീവമായ അഷികയുടെ ഫോട്ടോഷൂട്ടുകള്‍  പോലും  വൈറലായി മാറാറുണ്ട്. ഇപ്പോൾ താരം  ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് അഷിക പങ്കുവച്ചത്. തന്റെ ഒരു സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ദുരനുഭവം അഷിക വെളിപ്പെടുത്തിയത്. ‘ഒരു തമിഴ് സിനിമ വന്നു. ഞാന്‍ പോയി. അതിലേക്ക് എന്നെ വിളിച്ച വ്യക്തി ഒരു കാസ്റ്റിങ് കോര്‍ഡിനേറ്റര്‍ പോലും ആയിരുന്നില്ല. പക്ഷേ ഇയാള്‍ പറയുന്നത് സാമന്തയെയും നയന്‍താരയെയും ഒക്കെ സിനിമയിലേക്കു കൊണ്ട് വന്നത് ഇയാളാണെന്നാണ്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയി നില്‍ക്കുന്ന, ഈ ഇന്‍ഡസ്ട്രയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഇയാള്‍ മെസേജ് അയക്കാറുണ്ട്.” എന്നാണ് അഷിക പറഞ്ഞത്. കൂടാതെ നടി പ്രിയ ആനന്ദിനെ സിനിമയില്‍ കൊണ്ടുവന്നത് താനാണെന്ന് പറഞ്ഞ് അവരുടെ ഓഡിഷന്‍ വീഡിയോ ഒക്കെ കാണിച്ചു തന്നിട്ടുണ്ടെന്നും അഷിക പറയുന്നു. ഇന്‍ഡസ്ട്രിയില്‍ പ്രോമിനന്റ് ആയ പല ആര്‍ട്ടിസ്റ്റുകളും ഇയാളുടെ കീഴിലാണ് എന്ന പിക്ച്ചറാണ് തന്നെക്കുറിച്ച് അയാള്‍ തന്നതെന്നും അഷിക പറയുന്നുണ്ട്. എന്തിന്  ലോകേഷ് കനകരാജുമായി മീറ്റിങ് ഉണ്ടെന്നൊക്കെഅയാൾ  പറഞ്ഞിരുന്നുഅഷിക പറയുന്നു. ”അതോടെ എന്റെ സ്വപ്നമാണ് നടക്കാന്‍ പോകുന്നത് എന്നൊരു പ്രതീക്ഷ എനിക്ക് വന്നു.

അങ്ങനെ ഷൂട്ടിന് പോയി. പൊള്ളാച്ചിയില്‍ വെച്ചായിരുന്നു ഷൂട്ട്. 15 ദിവസം ആയിരുന്നു. ഇയാളും വന്നു. ഹീറോയുടെ റൂമില്‍ ആയിരുന്നു ഇയാളുടെ താമസം. രാത്രി ഒരു ഒരു മണി രണ്ടു മണി ആകുമ്പോള്‍ ഇയാള്‍ വാതിലില്‍ വന്ന് മുട്ടും. ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നു’ എന്നായിരുന്നു അഷിക പറഞ്ഞത്.  ശരിക്കും അയാളെ കൊണ്ട് ശല്യമായി എന്ന് തന്നെ പറയാം നടി പറയുന്നു അതുപോലെ  ഷൂട്ടിങ്ങിനു   വേണ്ടി ഞാന്‍ കാരവനില്‍ ഇരിക്കെ ഇയാള്‍ വന്നിട്ട്, അഷിക ഒരു രണ്ടു മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ ഒരു കാര്‍ ഞാന്‍ ഒരു മാസത്തിനുള്ളില്‍ വാങ്ങി തരാമെന്ന് പറഞ്ഞുവെന്നാണ് അഷിക വെളിപ്പെടുത്തുന്നത്. അപ്പോള്‍ ഒന്ന് കൊടുത്തിട്ട് ഇറങ്ങി വരാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല എന്നാല്‍ തനിക്ക് ഇയാളൊക്കെ എന്ത്! എന്ന സഹതാപമാണ് തോന്നിയത് എന്നാണ് അഷിക പറയുന്നു

സിനിമയെ ബഹുമാനിക്കുന്ന അതില്‍ എന്തെങ്കിലും ഒക്കെ ആയ ഒരാളും ഇങ്ങനെ ഒന്നിന് നില്‍ക്കില്ല. ഒന്നും അല്ലാത്തവന്മാരാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അഷിക പറഞ്ഞത്. അയാള്‍ അടുത്തിടെ സിനിമ ഇറങ്ങിയ ഒരു നടിയെ കുറിച്ച് വരെ എന്നോട് പറഞ്ഞിട്ടുണ്ടെന്നും അഷിക വെളിപ്പെടുത്തിയിരുന്നു. ഇതെന്റെ സ്വപ്നമാണ്, നിവൃത്തിക്കേട് അല്ലെന്ന് പറയേണ്ടി വന്നു. ദയവ് ചെയ്ത് എന്നോട് ഇതും പറഞ്ഞ് വരരുത് എന്ന് പറഞ്ഞുവെന്നും അഷിക പറയുന്നു. അപ്പോള്‍ അയാള്‍ പറഞ്ഞത്, ഇതൊക്കെ എന്താണ്, കുറച്ചു കാലം കഴിഞ്ഞ് മണ്ണിന് അടിയിലേക്ക് അല്ലേ പോകുന്നത്. ഇതൊക്കെ ഒരു മോറല്‍ ആണോ എന്നായിരുന്നുവെന്നും അഷിക ഓര്‍ക്കുന്നുണ്ട്. പിന്നീട് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടേഴ്‌സും മറ്റും തനിക്ക് സംരക്ഷണം തന്നുവെന്നാണ് അഷിക പറഞ്ഞത്. ഷൂട്ട് തീരാന്‍ ആയപ്പോള്‍ ഇയാള്‍ സംസാരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടു. താന്‍ സംസാരിക്കാന്‍ താത്പര്യം ഇല്ലെന്ന് പറഞ്ഞു. ഇതോടെ അയാള്‍ കയ്യില്‍ കയറി പിടിച്ചുവെന്നാണ് അഷിക പറയുന്നു. അതുവരെ ഉണ്ടായിരുന്ന എല്ലാ ഇമോഷണല്‍ ഫ്രസ്ട്രേഷനും ഞാന്‍ അപ്പോള്‍ തീര്‍ത്തു. അയാളെ അടിച്ചുവെന്നാണ് അഷിക പറഞ്ഞത്. അസിസ്റ്റന്റ് ഡയറക്ടര്‍മാരും വന്നു. അയാളെ അടിച്ചു. അയാള്‍ അവിടെ നിന്ന് ഇറങ്ങിയോടിയെന്നും അഷിക അഭിമുഖത്തിൽ പറഞ്ഞിരുന്നു.