‘ബാലേട്ടൻറെ കുട്ടികളൊക്കെ വളർന്നു’; അവരിൽ ഒരാൾക്ക് കല്യാണ മേളം, ബാലേട്ടനെ കാണാനെത്തി ​ഗോപികയും ജിപിയും

നടനും അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയുടെയും നടി ​ഗോപിക അനിലും വിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജനുവരി 28നാണ് ഈ താരവിവാഹം. ഇപ്പോൾ മോഹൻലാലിനെ കണ്ട് അനു​ഗ്രഹം വാങ്ങാൻ എത്തിയ ജിപിയുടെയും ​ഗോപികയുടെയും ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ബാലേട്ടൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിനൊപ്പം ​ഗോപികയും സഹോദരി കീർത്തനയും അഭിനയിച്ചിരുന്നു. സിനിമയിൽ മോഹൻലാലിന്റെ മക്കളായാണ് ഇരുവരും അഭിനയിച്ചത്.

അച്ഛനായി അഭിനയിച്ച മോഹൻലാലിനെ കാണാനും വിവാഹത്തിന് ക്ഷണിക്കാനും ​ഗോപികയെത്തിയ വീഡിയോ ജിപി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയായിരുന്നു. വിവാഹത്തിന് മോഹൻലാലിനെ കൊണ്ടുവരിക എന്നത് വലിയ ആ​ഗ്രഹം ആയിരുന്നുലെന്ന് ജിപി പറയുന്നുണ്ട്. എന്നാൽ, ആ സമയത്ത് ഷൂട്ടിം​ഗ് തിരക്കുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെയാണ് കുടുംബത്തോടൊപ്പം മോഹൻലാലിനെ കാണാൻ എത്തുകയായിരുന്നു.

വിവിഹ ക്ഷണക്കത്തിനൊപ്പം മുണ്ടും നൽകി ജിപിയും ​ഗോപികയും മോഹൻലാലിന്റെ അനു​ഗ്രഹം തേടുന്നതാണ് വീഡിയോയിൽ ഉള്ളത്. ബാലേട്ടനിൽ തന്റെ മക്കളായി അഭിനയിച്ച ​ഗോപികയോടും സഹോദരിയോടും മോഹൻലാൽ വാത്സല്യപൂർവം ഇടപെടുന്നതും വീ‍ഡിയോയിലുണ്ട്. ‘ബാലേട്ടൻറെ കുട്ടികളൊക്കെ വളർന്നു’ എന്ന കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.