‘വാലിബൻ’ വേണമെങ്കിൽ കേരളത്തിൽ ഷൂട്ട് ചെയ്യാമായിരുന്നു! എന്നാൽ അങ്ങനെ ചെയ്യാഞ്ഞതിനെ ഒരു കാരണമുണ്ട്, മോഹൻലാൽ 

ലിജോ ജോസ് പെല്ലിശ്ശേരി,മോഹൻലാൽ കൂട്ടുകെട്ടിലെ ‘മലൈക്കോട്ടൈ വാലിബൻ’ ഇപ്പോൾ ആരാധകർ കാത്തിരിക്കുന്ന ഒരു സൂപ്പർഹിറ്റ് ചിത്രമാണ്, ഇപ്പോൾ ചിത്രം എന്തുകൊണ്ട് കേരളത്തിൽ ഷൂട്ട് ചെയ്യ്തില്ല എന്ന ചോദ്യത്തിന് മറുപടി നല്കുകയാണ് മോഹൻലാൽ. ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായുള്ള  അഭിമുഖ്ത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തുന്നത്, ശരിയാണ് മറ്റു മലയാള സിനിമകളെ പോലെ വാലിബനും  കേരളത്തിൽ ഷൂട്ട് ചെയ്യാമായിരുന്നു എന്നാൽ അങ്ങനെ ചെയ്യാഞ്ഞതിന്  ഒരു കാരണമുണ്ട്

എന്നാൽ വാലിബൻ ഒരു മലയാള സിനിമയായിട്ടില്ല, ഞങ്ങൾ  ട്രീറ്റ് ചെയ്യ്തിട്ടുള്ളത്, ഈ ചിത്രത്തിന് ഒരു കാലമോ, ദേശമോ ഇല്ല, ചിത്രം മറ്റൊരു ഭാഷയിൽ കണ്ടാൽ ആ ഭാഷയിലുള്ള സിനിമയായി തന്നെ കാണണം അതാണ് ഞങ്ങൾ നോക്കിയതും, അതിനുള്ള കാസ്റ്റിങ്ങു൦  മറ്റുമാണ് ചിത്രത്തിൽ  നോക്കിയതും, ശരിക്കും പറഞ്ഞാൽ ഇത് ഏതു കാലഘട്ടത്തിലെ ആണെന്നും, എവിടെയാണ് ഈ കഥ നടന്നതെന്നും തനിക്കും ഒരു അറിവുമില്ല , അതുകൊണ്ടു തന്നെയാണ് ഈ ചിത്രം കേരളത്തിൽ ഷൂട്ട് ചെയ്യഞ്ഞത് മോഹൻലാൽ പറയുന്നു

സിനിമക്ക് ഒരു കാലമോ ദേശമോ ഇല്ല, ഇപ്പോൾ തമിഴിൽ ഈ സിനിമ കണ്ടാൽ അത് തമിഴ് നാട്ടിൽ ആണ് നടന്നത് എന്ന് തോന്നും, ശരിക്കും ഈ കഥ എവിടെയാണ് നടന്നതെന്ന് തനിക്ക് ഒരു അറിവുമില്ല മോഹൻലാൽ പറയുന്നു. ചിത്രത്തിൽ വലിബൻ എന്ന കഥപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്, താരത്തിന്റെ തികച്ചും വത്യസ്തമായ ഒരു വേഷം തന്നെയാണ് ഈ ചിത്രം