മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 15ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശ്രീ ആന്റോ ജോസഫിന്റെ ‘ആന്‍ മെഗാ മീഡിയ’ ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ വിതരണത്തിനെത്തിക്കും. ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്.
2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ‘ഭ്രമയുഗം’ കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂര്‍ത്തീകരിച്ചത്. ചിത്രത്തിന്റെ ടീസര്‍, ‘The Age of Madness’ എന്ന Taglineനോടെ എത്തിയ പോസ്റ്റര്‍, ക്യാരക്ടര്‍ പോസ്റ്റേര്‍സ്, ഫസ്റ്റ് ലുക്ക് തുടങ്ങി ചിത്രത്തിന്റെതായ് പുറത്തുവിട്ട സൗണ്ട് ട്രാക്ക് അടക്കം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം അര്ജുന് അശോകന്, സിദ്ധാര്‍ത്ഥ് ഭരതന്, അമല്‍ദ ലിസ് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായാണ് ഒരുങ്ങുന്നത്.
#Bramayugam In Cinemas From FEB 15 !#BramayugamFromFeb15 pic.twitter.com/7ShZEjL13n
— Mammootty (@mammukka) January 27, 2024
ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍: ജയദേവന് ചക്കടത്ത്, സൗണ്ട് മിക്സ്: എം ആര് രാജകൃഷ്ണന്