മേക്കപ്പ്മാന്റെ വീടിന്റെ പാലുകാച്ചലിന് എത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി!!!

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ പ്രിയപ്പെട്ടവരെയും കുടുംബാംഗമായി തന്നെയാണ് കാണുന്നത്. ആരാധകരേറെയുള്ള താരം തന്റെ മേക്കപ്പ്മാന്റെ വീടിന്റെ പാലുകാച്ചലിനെത്തിയ വിശേഷമാണ് സോഷ്യലിട്ത്ത് നിറയുന്നത്. മെഗാസ്റ്റാറിനെ സുന്ദരനാക്കുന്ന മേക്കപ്പ് മാന്‍ സലാം അരൂക്കുറ്റിയുടെ പുതിയ വീടിന്റെ പാലുകാച്ചലില്‍ പങ്കെടുത്തിരിക്കുകയാണ് മെഗാ താരം. പാലുകാച്ചലിന് എത്തി വീട്ടുകാര്‍ക്ക് സമ്മാനങ്ങളും നല്‍കി. ബന്ധുക്കളോടൊപ്പം സംസാരിച്ച് കുശലന്വേഷണം നടത്തിയാണ് മെഗാസ്റ്റാര്‍ ആ വീട്ടില്‍ നിന്ന് മടങ്ങിയത്.

സലാമിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് മെഗാ താരം എത്തിയ വിശേഷം അറിഞ്ഞത്. മമ്മൂട്ടി എത്തിയതിന്റെ വിഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷ നേരം കൊണ്ട് തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

അതേസമയം പ്രിയപ്പെട്ട മമ്മൂക്കയെ കൂടുതല്‍ സുന്ദരന്‍ ആക്കുന്ന വ്യക്തിയുടെ വീട്ടിലേക്ക് മമ്മൂക്ക എത്താന്‍ കാണിച്ച സമയവും മനസ്സിനെ പ്രശംസിക്കുകയാണ് ആരാധകലോകം. വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

എന്നാല്‍ തീര്‍ത്തും സര്‍പ്രൈസായിട്ടാണ് മമ്മൂക്ക സലാമിന്റെ വീട്ടിലെത്തിയത്. തിരക്ക് പോലും മാറ്റിവെച്ച് അദ്ദേഹം പ്രിയപ്പെട്ടവന്റെ വീട്ടിലേക്ക് വിശേഷമറിഞ്ഞ് എത്തിയ മമ്മൂട്ടിയുടെ മനസ്സ് വലുതാണ് എന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. സമ്മാനങ്ങള്‍ നേരത്തെ എത്തിച്ചെങ്കിലും മമ്മൂക്ക എത്തിയതാണ് ഏറ്റവും വലിയ സമ്മാനം എന്നും സലാം കുറിച്ചു.