വാണിങ് കൊടുത്തിട്ടും പൃഥ്വി പിന്മാറിയില്ല!!

പൃഥ്വിരാജും ബെസ്ലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ആടുജീവിതം. വര്‍ഷങ്ങളായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകലോകം കാത്തിരിക്കുന്നത്. ബെന്യാമിന്റെ നോവലിലെ നജീബിനെ സ്‌ക്രീനില്‍ കാണാനായിട്ട്. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. പൃഥ്വിരാജിന്റെ കരിയറിലെ…

പൃഥ്വിരാജും ബെസ്ലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ആടുജീവിതം. വര്‍ഷങ്ങളായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകലോകം കാത്തിരിക്കുന്നത്. ബെന്യാമിന്റെ നോവലിലെ നജീബിനെ സ്‌ക്രീനില്‍ കാണാനായിട്ട്. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ടോപ്പ് ചിത്രമായിരിക്കും ആടുജീവിതം. നജീബാകാന്‍ വേണ്ടി അത്രമേല്‍ കഠിന ഡയറ്റായിരുന്നു താരം പിന്തുടര്‍ന്നത്. മരുഭൂമിയില്‍ മാസങ്ങളോളമാണ് കഴിഞ്ഞത്. നജീബാകാന്‍ വേണ്ടി പൃഥ്വി നടത്തിയ ആത്മാര്‍ഥതയെ കുറിച്ച് പങ്കിടുകയാണ് നോവലിസ്റ്റ് ബെന്യാമിന്‍.

ആടുജീവിതത്തിനായി പൃഥ്വിരാജ് ഏകദേശം ഇരുപതോളം കിലോയോളം കുറച്ചിട്ടുണ്ട്. ഒരു നടനെ സംബന്ധിച്ച് ഒരു വലിയൊരു വെല്ലുവിളിയാണ് ഭാരം കുറയ്ക്കുന്നത്. താരങ്ങള്‍ക്ക് ശരീരം എന്ന് പറയുന്നത് അവരുടെ മൂലധനമാണ്. പൃഥ്വിരാജ് അതിന്റെ മുകളിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണെന്നും ബെന്യാമിന്‍ പറയുന്നു.

എന്നാല്‍ കോവിഡ് കാലത്ത് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തേണ്ടി വന്നു. ആ സമയത്ത് പൃഥ്വിരാജിന്റെ ശരീര ഭാരം കൂടി. രണ്ടാമത് വീണ്ടും പഴയതു പോലെ കുറക്കേണ്ടി വന്നു. എന്നാല്‍ അത് വലിയ അപകടമായിരുന്നു. ഡോക്ടര്‍മാര്‍ വാണിങ് ഒക്കെ കൊടുത്തിട്ടും പൃഥ്വി അതില്‍ തന്നെ ഉറച്ചുതന്നെ നിന്നു. നജീബാകാന്‍ ഫുള്‍ പെര്‍ഫക്ഷന് തന്നെ തയ്യാറായി.