
തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് പ്രേമലു. ഭാവനാ സ്റ്റുഡിയോസിന്റെ ഗിരീഷ് എസൂപ്പര്‍ഹിറ്റില്‍ നിന്ന് ബ്ലോക്ക് ബസ്റ്ററിലേക്ക് കുതിക്കുകയാണ്. നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആണ്.
ഇപ്പോഴിതാ ‘പ്രേമലു’ ബോളിവുഡിലേക്കും എത്തുകയാണ്. ‘പ്രേമലു’വിന്റെ യുകെ, യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മ്മാണ-വിതരണ കമ്പനികളില്‍ ഒന്നായ യഷ് രാജ് ഫിലിംസ്. ചിത്രത്തിന് വിദേശ രാജ്യങ്ങളില്‍ പോലും ലഭിക്കുന്ന അഭൂതപൂര്‍വ്വമായ സ്വീകാര്യതയാണ് യഷ് രാജിനെ ആകര്‍ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തില്‍ നിന്നുള്ള ലക്ഷണമൊത്ത റൊമാന്റിക് കോമഡിയാണ് ‘പ്രേമലു’ എന്ന
യഷ് രാജ് ഫിലിംസിന്റെ ഈ തീരുമാനത്തിന് പിന്നില്‍. ഇതാദ്യമായാണ് ബോളിവുഡില്‍ നിന്നല്ലാതെയുള്ള ഒരു റൊമാന്റിക് കോമഡി ചിത്രത്തിന് ഇത്രയേറെ വരവേല്‍പ് ലഭിക്കുന്നത്.
ഫെബ്രുവരി 9-നാണ് ചിത്രം റിലീസ് ചെയ്തത്. ഒമ്പതു ദിവസംകൊണ്ട് 27 കോടിയില്‍പരമാണ് ചിത്രത്തിന്റെ ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായത്. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പ്രേമലു’വിന്റെ നിര്‍മ്മാണം.

ചിത്രത്തിന്റെ ക്യാമറ: അജ്മല്‍ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍സ്: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേവ്യര്‍ റിച്ചാര്‍ഡ്, വി.എഫ്.എക്‌സ്.: എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി.ഐ.: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.











