സ്റ്റാര്‍ ദമ്പതികളായ വിരാട് കോലിക്കും അനുഷ്കാ ശര്‍മയ്ക്കും ഈ മാസം 15നാണ് ആണ്‍കുഞ്ഞ് പിറന്നത്. വിരാട് കോലിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. വാമികയുടെ കുഞ്ഞനുജന് ഈ ലോകത്തേക്ക് സ്വാഗതം എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.
അകായ് എന്ന് കുട്ടിക്ക് പേര് നല്‍കിയതായും കോലി അറിയിച്ചിരുന്നു. ഏഷ്യയില്‍ അതിവേഗം അഞ്ച് മില്ല്യണ്‍ ലൈക്ക് നേടുന്ന ഇന്‍സ്റ്റാ പോസ്റ്റായി ഇത് മാറുകയും ചെയ്തു. ഇതിന് ശേഷം അകായ് കോലിയുടെ പേരില്‍ നൂറിലേറെ ഫാന്‍ പേജുകളാണ് ഇൻസ്റ്റഗ്രാമില്‍ അടക്കം
പ്രത്യക്ഷപ്പെടുന്നത്.
കോലിയുടെ പോസറ്റിന് താഴെ താങ്ക്സ് പപ്പ എന്ന് പറഞ്ഞുള്ള കമന്റുകളും ഇത്തരം പേജുകളില്‍ നിന്ന് വരുന്നുണ്ട്. സ്വകാര്യത മാനിക്കണമെന്ന് വിരാട് അഭ്യര്‍ത്ഥിച്ചെങ്കിലും ആരാധകര്‍ കോലിയും അനൂഷ്കയും വീണ്ടും മാതാപിതാക്കളായത് ആഘോഷിക്കുകയാണ്.