ചിരിപ്പൂരം ഒരുക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍!! കോപ്പ് അങ്കിള്‍ ഫസ്റ്റ്‌ലുക്ക് പുറത്ത്

തിയറ്ററുകളില്‍ ചിരിപ്പൂരം ഒരുക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം എത്തുന്നു. കോപ്പ് അങ്കിള്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. വിനയ് ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോമഡി എന്റര്‍ടെയ്‌നര്‍ പശ്ചാത്തലത്തിലുള്ള ചിത്രം വേനലവധിക്കാണ് തിയറ്ററുകളില്‍ എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന് പുറമെ മിന്നല്‍ മുരളി ഫെയിം മാസ്റ്റര്‍ വസിഷ്ഠ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ഗുഡ് ആംഗിള്‍ ഫിലിംസിന്റെയും ക്രിയ ഫിലിം കോര്‍പ്പിന്റെയും നെക്‌സ്റ്റെല്‍ സ്റ്റുഡിയോസിന്റെയും ബാനറില്‍ സന്ദീപ് നാരായണ്‍, പ്രേം അബ്രാം, രമേഷ് കരുടൂരി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പയ്‌സ തോമസ്, നിതിന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍മാര്‍.

റോജോ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത്ശങ്കര്‍ ശര്‍മയാണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് മാര്‍ക്ക് ജി മ്യൂസാണ്. കണ്ണന്‍ മോഹനാണ് എഡിറ്റര്‍. അസീസ് കരുവാരകുണ്ടാണ് കല സംവിധായകന്‍.

ധ്യാന്‍ രചന നിര്‍വഹിക്കുന്ന അഞ്ചാമത്തെ ചിത്രവുമാണ് കോപ്പ് അങ്കിള്‍. ധ്യാന്‍ ആദ്യമായി തിരക്കഥ എഴുതിയ ചിത്രം ഗൂഢാലോചനയാണ്. ധ്യാന്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബ്ലോക്ക്ബസ്റ്ററായിരുന്ന ലവ് ആക്ഷന്‍ ഡ്രാമ.

Hot this week

രണ്ട് തേപ്പ് മാത്രമേയുള്ളൂ… ഇത്ര വൈറലാകുമെന്ന് അറിഞ്ഞില്ല- അനുശ്രീ

മലയാളത്തിന്റെ പ്രിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമയിലേക്കെത്തിയ...

പുതിയ ഡെനിമില്‍ തിളങ്ങി ആലിയ!! വില കേട്ട് ഞെട്ടി ആരാധകലോകം

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടി ആലിയ ഭട്ടും റണ്‍ബീറും. ഇരുവരുടെയും...

നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരല്ലേ, ഒരാള്‍ക്ക് പറയാനും അവകാശമുണ്ട്-ഷെയ്ന്‍ നിഗം

മലയാള യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ഷെയിന്‍ നിഗം. കിസ്മത്ത്...

സുരേഷ് ഗോപിയുടെ കാരുണ്യത്തില്‍ 10 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ!! 12 ലക്ഷം കൈമാറി താരം

വെള്ളിത്തിരയിലെയും യഥാര്‍ഥ ജീവിതത്തിലെയും സൂപ്പര്‍ഹീറോയാണ് സുരേഷ് ഗോപി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി താരം...

തെങ്ങില്‍ കയറുന്ന റിമയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി യുവാവ്!!! സജിന്‍ ബാബു ചിത്രം തിയ്യേറ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം ബിരിയാണിയ്ക്ക് ശേഷം സജിന്‍ ബാബു റിമ...

Topics

രണ്ട് തേപ്പ് മാത്രമേയുള്ളൂ… ഇത്ര വൈറലാകുമെന്ന് അറിഞ്ഞില്ല- അനുശ്രീ

മലയാളത്തിന്റെ പ്രിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമയിലേക്കെത്തിയ...

പുതിയ ഡെനിമില്‍ തിളങ്ങി ആലിയ!! വില കേട്ട് ഞെട്ടി ആരാധകലോകം

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടി ആലിയ ഭട്ടും റണ്‍ബീറും. ഇരുവരുടെയും...

നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരല്ലേ, ഒരാള്‍ക്ക് പറയാനും അവകാശമുണ്ട്-ഷെയ്ന്‍ നിഗം

മലയാള യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ഷെയിന്‍ നിഗം. കിസ്മത്ത്...

സുരേഷ് ഗോപിയുടെ കാരുണ്യത്തില്‍ 10 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ!! 12 ലക്ഷം കൈമാറി താരം

വെള്ളിത്തിരയിലെയും യഥാര്‍ഥ ജീവിതത്തിലെയും സൂപ്പര്‍ഹീറോയാണ് സുരേഷ് ഗോപി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി താരം...

അച്ഛനുണ്ടെടാ കൂടെ നീ ധൈര്യമായി ഇറങ്ങിക്കോ!! എന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ സൂപ്പര്‍ ഹീറോ, അച്ഛന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി അഭിലാഷ് പിള്ള

മലയാളത്തിലെ നിരവധി ഹിറ്റുകളൊരുക്കിയ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. മാളികപ്പുറമാണ് അഭിലാഷിന്റെ കരിയറില്‍...

ബംഗാള്‍ ഗവര്‍ണറുടെ എക്സലന്‍സ് പുരസ്‌കാരം: സമ്മാനത്തുക നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് നല്‍കി ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ പ്രിയ നടനും നിര്‍മ്മാതാവുമാണ് ഉണ്ണി മുകുന്ദന്‍. മല്ലുസിങ് എന്ന ചിത്രത്തിലൂടെ...

ഏറ്റവും കൂടുതൽ പിണങ്ങിയിട്ടുണ്ടാവുക ജിന്റപ്പനോട്; നോറയ്ക്ക്  വിട്ടുകൊടുത്തത് എന്തുകൊണ്ട്; അൻസിബ 

കഴിഞ്ഞ വെയ്ക്കണ്ട എപ്പിസോഡിലൂടെ പുറത്തായത് അൻസിബ ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു അൻസിബയുടെ...

Related Articles

Popular Categories