
അഹമദാബാദിലെ ഒരു സ്ട്രീറ്റ് കഫേയിലെ വെയ്റ്ററെ കാണാനുള്ള വലിയ തിരക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ചുമ്മാ ഒരു വെയ്റ്ററാണേല്‍ ഈ തിരക്ക് ഒന്നും ഉണ്ടാവില്ലല്ലോ. അഹമദാബാദിലെ സട്രീറ്റ് കഫേയിലെ വെയ്റ്റര്‍ക്ക് ചില പ്രത്യേകതകളുണ്ട്. വെയ്റ്റർ ഒരു റോബോട്ടാണ്. പേര് ഐഷ. അഹമദാബാദിലെ ആനന്ദ് നഗർ റോഡിലുള്ള റോബോട്ടിക്ക് കഫേ എന്ന സ്ട്രീറ്റ് കഫേയാണ് ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യുന്നതിനായി റോബോ വെയിറ്ററെ ഉപയോഗിച്ചിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ഉപഭോക്താക്കള്‍ക്ക് ഐസ് ഗോല നല്‍കുന്ന റോബോയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഐഷയുടെ വില 1,35,000 രൂപയാണ്. വൈകിട്ട് ആറ് മുതല്‍ രാത്രി 12 മണി വരെ മാത്രം പ്രവർത്തിക്കുന്ന ഈ സ്ട്രീറ്റ് കഫേയിലെ റോബോ വിളമ്പുന്ന ഐസ് ഗോലയുടെ നിരക്ക് 40 രൂപയാണ്.
ശുചിത്വം ഉറപ്പാക്കി പൂർണമായും മെഷിനില്‍ തയാറാക്കുന്നതാണ് ഈ ഐസ് ഗോല. ഭക്ഷ്യ സേവന വ്യവസായത്തില്‍ റോബോട്ടിക്സിന് വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. നോയിഡ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ നിരവധി റോബോട്ട് തീം റെസ്റ്റോറന്‍റുകള്‍ ജനപ്രീതി നേടി പ്രവര്‍ത്തിക്കുന്നുണ്ട്.











