
ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിലൂടെ മലയാള ഗാനാലാപനത്തലെത്തിയ ഗായിക ആണ് മൃദുല വാര്യർ, ഇപ്പോൾ താരം തന്റെ കുറീടുംബജീവിതത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, കരിയറിന് വലിയ പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് ഡോ. അരുണും മകൾ മൈത്രേയി വാര്യരും മൃദുല വാര്യർക്ക് ഒപ്പമുണ്ട്. 2013 ലാണ് മൃദുല വിവാഹിതരായത്. തനറെ ഭർത്താവ് അരുണും പാടാറുണ്ടു മൃദുല പറയുന്നു

താൻ അമ്മായായത്തിന് ശേഷം കരിയറിൽ നിന്നും കുറച്ച് കാലം മാറി നിൽക്കേണ്ടി വന്നു, ഞാനായിട്ടാണ് കരിയറിൽ ബ്രേക്ക് എടുത്തത് അതെന്റെ മാത്രം തീരുമാനമായിരുന്നു.കോവിഡിന്റെ സമയത്ത് എല്ലവരും അനുഭവിച്ചത് എനിക്കും വന്നിരുന്നു , കൊവിഡ് മാറിയപ്പോൾ വീണ്ടും ട്രാക്കിലായി. നമ്മുടെ കഴിവിൽ വിശ്വസിച്ച് നമ്മൾ പ്രാക്ടീസ് ചെയ്യുക. നേരായ വഴിക്ക് പോകുക. കിട്ടുന്നതിൽ തൃപ്തിപ്പെടുക. മറ്റുള്ളവരുടെ ചാൻസ് കളയാതിരിക്കുക. എന്റെ അച്ഛനും അമ്മയും എപ്പോഴും പറഞ്ഞ കാര്യമാണ് ഭർത്താവും പറയാറ്.

മകൾ ആദ്യം പാട്ടിൽ അഭിരുചി കാണിച്ചിരുന്നില്ല,മകളും പാടിയാൽ കൊള്ളാമെന്ന് തനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു,ഒരിക്കൽ ഓണത്തിനാണെന്ന് തോന്നുന്നു ടീച്ചർമാർ വരികൾ പാടിപ്പിച്ചപ്പോൾ ഇവൾ ട്യൂണിൽ പാടിത്തുടങ്ങി. അവരാണ് കണ്ടുപിടിച്ചത്.ടീച്ചർ പറഞ്ഞപ്പോൾ മകൾക്ക് പാടാൻ കഴിവുണ്ടെന്ന് ഉറപ്പായി. അപ്പോൾ തനിക്ക് സന്തോഷമായി മൃദുല പറയുന്നു











