സെന്തില്‍ ഗണേഷിന്റെ മലയാളത്തിലെ ആദ്യ ഗാനം ‘ജിലുക്ക് ജിലുക്ക്’ ന്റെ ലിറിക്കല്‍ വീഡിയോ

ഏറെ ആരാധക പ്രശംസ നേടിയ ‘കാക്ക’ ഷോര്‍ട്ട് ഫിലിമിനു ശേഷം അജു അജീഷ് സംവിധാനം ചെയ്ത വെള്ളിത്തിര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്‍ത്താഫ്.പി.ടി യും റൂമ ഫിലിം ഫാക്ടറിയുടെ ബാനറില്‍ റൂമ വി.എസും സംയുക്തമായി നിര്‍മ്മിച്ച ‘പന്തം ‘സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ‘123 മ്യൂസിക്‌സ്’ ന്റെ യൂട്യൂബ് ചാനലിലൂടെയും, സ്‌പോട്ടിഫൈ, ഗാനാ, ജിയോ സാവന്‍ തുടങ്ങിയ മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലൂടെയും പുറത്തിറങ്ങിയിരിക്കുന്നു. നവാഗതനായ എബിന്‍ സാഗര്‍ സംഗീതമൊരുക്കിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് അനീഷ് കൊല്ലോളിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രമുഖ തമിഴ് ഗായകന്‍ സെന്തില്‍ ഗണേഷാണ്. ചാര്‍ളി ചാപ്ലിന്‍ 2, സുരറൈ പോട്ര്, വിശ്വാസം, DSP, കാപ്പാന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ശേഷം ആദ്യമായി അദ്ദേഹം മലയാളത്തില്‍ പാടുന്നു എന്ന സവിശേഷത കൂടി ‘ജിലുക്ക് ജിലുക്ക്’ എന്ന ഗാനത്തിനുണ്ട്.