ലേഡി സൂപ്പർസ്റ്റാർ എന്നവിശേഷണമാണ് ഉർവശിക്ക് ലഭിച്ചിരുന്നത്! എന്തുകൊണ്ടാണ് ഒരു മാറ്റം തനിക്കുണ്ടായത് , നടി പറയുന്നു 

മലയാളത്തിലെ ഒരു ലേഡി സൂപ്പർസ്റ്റാർ തന്നെയാണ് നടി ഉർവശി, ഇപ്പോൾ താരം തന്റെ സിനിമാ ജീവിതത്തിലെ ചില കഥാപാത്രങ്ങളെ പറ്റി പങ്കുവെച്ച കാര്യങ്ങളാണ്  സോഷ്യൽ മീഡിയയിൽ ശ്രെദ്ധ ആകുന്നത്, ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനമാണ് നടി ഇതുവരെയുള്ള സിനിമകളിൽ   കാഴ്ച വെച്ചിട്ടുള്ളത്.എന്നാൽ  എന്തു കൊണ്ടാണ് ഇത്തരത്തിലൊരു മാറ്റം പെട്ടെന്ന് ഉണ്ടായതെന്ന ചോദ്യത്തിന് ആണ് നടി ഇങ്ങനൊരു മറുപടി നൽകുന്നത്, അഭിനയം എനിക്ക് യോജിച്ചതാണോ എന്ന് ഇപ്പോഴും എനിക്ക്  തോന്നാറില്ല.

എന്റെ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അനുസരിച്ചിരിക്കും എന്റെ ഓരോ പടങ്ങളും.ദിവസവും പാചകം ചെയ്യുമ്പോള്‍ കറി നന്നായി വരും എന്ന് പറയുന്നത് പോലെയാണെന്നാണ് തന്റെ അഭിനയ൦ ഉര്‍വശിതമാശ രൂപേണ പറയുന്നത്, മനഃപൂര്‍വ്വം ഞാന്‍ ഉണ്ടാക്കി എടുത്തതാണ് കോമഡിയും, സീരിയസുംമായ   കഥാപാത്രങ്ങള്‍,  മഗളിര്‍മട്ടും ഒക്കെ ചെയ്യുന്ന സമയത്താണ് എനിക്ക് ഒരു പ്രണയം ഉണ്ടാകുന്നത്. അപ്പോള്‍ ലവ് സീനുകള്‍ക്ക് കുറച്ച് റെസ്ട്രിക്ഷന്‍സ് എനിക്ക് സിനിമയിൽ വന്നു. ആരും പറഞ്ഞിട്ട് വച്ചതല്ല എനിക്കത് സ്വയം തോന്നിയതാണ്.

പിന്നെ തമിഴിന്റെ ട്രെന്‍ഡ് മാറി. ഒരുപാട് എക്‌സ്‌പോസ് ചെയ്യുന്ന വേഷങ്ങള്‍  എനിക്ക് അപ്പോൾ വന്നു . അത് എനിക്ക് ചെയ്യാന്‍ ആകില്ലായിരുന്നു. അതുകൊണ്ടു തന്നെ ഇത് രണ്ടുമല്ലാത്ത കഥാപാത്രമെന്ന് പറഞ്ഞാല്‍ കുറച്ച് ഹ്യൂമറുള്ളതാണെന്ന് മനസിലായി. അങ്ങനെയാണ് എന്റെ കഥാപാത്രങ്ങളിലെല്ലാം ലേശം ഹ്യൂമര്‍ മിക്‌സ് ചെയ്ത് പോവാന്‍ തീരുമാനിച്ചത്, ഉർവശി പറയുന്നു