
പ്രേക്ഷകർക്ക് ഇഷ്ടമുള്ള നടനാണ ജയസൂര്യ, താരത്തെ പോലെ തന്നെ ആരാധകർക്ക് പ്രിയമാണ് നടന്റെ ഭാര്യ സരിത യെയും, ഇപ്പോൾ ജയസൂര്യ ഭാര്യ സരിതക്ക് പിറന്നാൾ ആശംസകൾ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, അത്പോലെ നടൻ പങ്കുവെച്ച ഈ പോസ്റ്റിന് ഭാര്യ സരിത നൽകുന്ന മറുപടിയും ആരാധകർ ഏറ്റെടുക്കുന്നു, എന്റെ പ്ലാൻ ഇന്ത്യൻ ഹീറോയിന് ജന്മദിനാശംസകൾ, നീ എല്ലാം മികച്ചതാക്കി എന്നാണ് ജയസൂര്യ പങ്കുവെച്ച ആശംസക്കുറിപ്പ്

എന്റെ പ്ലാൻ ഇന്ത്യൻ ഹീറോയ്ക്ക് എന്റെ നന്ദി എന്നാണ് നടന്റെ ഭാര്യ സരിത കമന്റ് ബോക്സിൽ തിരിച്ചു കുറിച്ചിരിക്കുന്നത്. താര പത്നിക്ക് ജന്മദിനാശംസകൾ അറിയിച്ചു കൊണ്ട് നിരവധി സെലിബ്രറ്റികളും രംഗത്തു എത്തുന്നുണ്ട്, രതീഷ് വേഗ, വീണ നായർ, മാളവിക മേനോൻ, തുടങ്ങിയ താരങ്ങളാണ്, നടന്റെ ഭാര്യ എന്നതിലുപരി സരിത സിനിമയിൽ അറിയപ്പെടുന്ന ഒരു കോസ്റ്റ്യൂം ഡിസൈനർ കൂടിയാണ്

കൂടാതെ സരീതി ജയസൂര്യ എന്ന ബ്രാന്റിൽ ഒരു ബൊട്ടിക്കും നടത്തുന്നുണ്ട് താര പത്നി, ആട് എന്ന ജയസൂര്യയുടെ ഹിറ്റ് ചിത്രത്തിലെ നടന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്യ്തിരിക്കുന്നത് സരിതയാണ്, ജയസൂര്യയുടെ ഇനിയും റിലീസ് ആകാനുള്ള ചിത്രം കത്തനാർ ആണ്












