
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.’സുകൃതം’, ‘ജാലകം’, ‘ഊഴം’, അയനം, ‘ഉദ്യാനപാലകന്‍’, സ്വയംവരപ്പന്തല്‍’, ‘എഴുന്നള്ളത്ത്’ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഹരികുമാര്‍ ആദ്യമായി സംവിധാനം ചിത്രം 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ്. 1994-ല്‍ എംടി. വാസുദേവന്‍ നായരുടെ തിരക്കഥയിലൊരുക്കിയ സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. സുകൃതം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു. മമ്മൂട്ടിയും ഗൗതമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ വര്‍ഷത്തെ ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിരുന്നു. 2005 ലും 2008 ലും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയില്‍ അദ്ദേഹം അംഗമായിരുന്നു.

പിന്നീട് സ്‌നേഹപൂര്‍വം മീര, ഒരു സ്വകാര്യം, പുലി വരുന്നേ പുലി, അയനം, ജാലകം, കാറ്റും മഴയും, ഊഴം, എഴുന്നള്ളത്ത്, സുകൃതം, ഉദ്യാനപാലകന്‍, സ്വയംവര പന്തല്‍, പുലര്‍വെട്ടം, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, സദ്ഗമയ, ക്ലിന്റ് തുടങ്ങിയ 18 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

2022ല്‍ പുറത്തിറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം. എം മുകുന്ദന്റെ തിരക്കഥയില്‍ സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.











