
തെന്നിന്ത്യയിലെ ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. ചിത്രത്തിന്റെ ഓരോ പ്രൊമോഷനും ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന പ്രതികരണമാണ്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്റെ പുതിയ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്. ഒരേ സമയം മൂന്ന് യൂണിറ്റുകളിലാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. വിഎഫ്എക്സ് നന്നായി ഉപയോഗിക്കുന്നതുകൊണ്ട രംഗങ്ങളുടെ പെര്ഫക്ഷന് വേണ്ടിയിട്ടാണ് മൂന്ന് യൂണിറ്റുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നത്.

വന്‍ കാത്തിരിപ്പുള്ള ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ആ പ്രതീക്ഷ നിലനിര്‍ത്തുക എന്നത് വലിയ കടമ്പയാണ്. അതുകൊണ്ട് തന്നെ വിഎഫ്എക്സിലെ ഒരു പാളിച്ച പോലും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടും, അതുകൊണ്ട് വളരെ സൂക്ഷ്മമായി നിരീക്ഷണത്തോടെയാണ് ഒരോ വര്‍ക്കുകളും നടക്കുന്നത്.

ഓഗസ്റ്റ് 15 നാണ് ചിത്രം ആഗോളവ്യാപകമായി തിയ്യേറ്ററിലെത്തുന്നത്. റിലീസിന് മുന്‍പേ റെക്കോര്‍ഡ് തുകയ്ക്ക് ഒടിടി അവകാശവും വിറ്റുപോയികഴിഞ്ഞു. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. 250 കോടിയാണ് തുക എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത ഒടിടി റൈറ്റ്സ് തുകയാണ് പുഷ്പ 2 നേടിയിരിക്കുന്നത്.











