
പ്രശസ്ത നാടക നടനും എം സി കട്ടപ്പന (75 ) അന്തരിച്ചു, വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്, കുറെ നാളുകൾ കൊണ്ട് അദ്ദേഹം ചിലക്സയിൽ കഴിയുകയിരുന്നു, എം സി ചാക്കോ എന്നാണ് നടന്റെ യാതാർത്ഥ നാമം. ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിന്റെ പുണ്യ തീർത്ഥം തേടി എന്ന നാടകത്തിലൂടെ ആയിരുന്നു അഭിനയിത്തിലേക്ക് ചുവടുവച്ചത്.

മുപ്പതോളം നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. നാടകങ്ങളിൽ മാത്രമല്ല അദ്ദേഹം ചില സിനിമകളിലും, സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്, കാഴ്ച്ച, പളുങ്ക് നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ 25 ഓളം സീരിയലുകളിലും അദ്ദേഹം തന്റെ അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്. 2007-ൽ കൊല്ലം അരീനയുടെ ‘ആരും കൊതിക്കുന്നമണ്ണ്’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെൻറ് ജോജ്ജ് പള്ളി സെമിത്തേരിയിൽ വെച്ച് നടത്തുന്നു












