മഞ്ജുവിന് താഴെ, ശോഭനയ്ക്ക് മുകളിൽ..! ജനപ്രീതിയുള്ള മലയാള നടിമാരുടെ പട്ടികയിൽ യുവ നടിയുടെ മാസ് എൻട്രി

ജനപ്രീതിയുള്ള മലയാള നടിമാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം കൈവിടാതെ മഞ്ജു വാര്യർ. കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ ആണ് എല്ലാ മാസവും ഇത്തരം പട്ടികകൾ പുറത്ത് വിടാറുള്ളത്. ശോഭന അടക്കമുള്ള സീനിയർ താരങ്ങളെ പിന്നിലാക്കിയുള്ള ഒരു യുവ നടിയുടെ മുന്നോട്ട് വരവാണ് പട്ടികയുടെ ഹൈലൈറ്റ്.

ജനപ്രീതിയിൽ ഒന്നാമത് ഉള്ള നടി മഞ്ജു വാര്യർ ആണ്. കുറച്ച് കാലങ്ങളായി ഇതിൽ മാറ്റമൊന്നും വന്നിട്ടില്ല. രണ്ടാം സ്ഥാനമാണ് യുവനടി സ്വന്തമാക്കിയിട്ടുള്ളത്. പ്രേമലുവിലൂടെ തെന്നിന്ത്യയാകെ തരം​ഗം സൃഷ്ടിച്ച മമിത ബൈജു ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നാം സ്ഥാനത്ത് ശോഭനയാണ്. പിന്നാലെയുള്ള ഐശ്വര്യ ലക്ഷ്മിയാണ്. അഞ്ചാം സ്ഥാനം കല്യാണി പ്രിയദർശൻ സ്വന്മാക്കി.