
മമ്മൂട്ടി എന്ന നടനെ ഒരുപാട് വിമർശനം ലഭിച്ച ചിത്രമായിരുന്നു ‘പുഴു’, ഇതിലെ മമ്മൂട്ടി ചെയ്യ്ത കുട്ടൻ എന്ന കഥാപ്രത്രത്തെ വിമർശിച്ചു കൊണ്ട് ഒരുപാടുപേർ രംഗത്തു എത്തിയിരുന്നു, സവർണ്ണതയുടെ പ്രതീകമാണ് നടൻ മമ്മൂട്ടി, അദ്ദേഹത്തിന്റെ മതത്തെ ചൂണ്ടിക്കാട്ടിയുമൊക്കെ വിമര്‍ശനം ഉണ്ടായിരുന്നു, ഈ സിനിമയുടെ സംവിധായികയുടെ ആദ്യ ഭർത്താവ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഈ വിമർശനം ഏറ്റവും കൂടുതൽ ഉയർന്നു വരാനുണ്ടായ കാരണം, എന്നാൽ ഇപ്പോൾ നടൻ മമ്മൂട്ടിയെ പിന്തുണച്ചുകൊണ്ടും, ഈ വിമർശനങ്ങൾക്കെതിരെ പ്രതികരണം നടത്തിക്കൊണ്ടു രംഗത്തു എത്തുകയാണ് സംവിധായകൻ അഖിൽ മാരാർ

ഇപ്പോൾ ഈ വിമർശനങ്ങൾ കേൾക്കുമ്പോൾ മമ്മൂക്ക വീട്ടിൽ ഇരുന്നു കൊണ്ട് പറയുന്നുണ്ടാകും ഫാ ; നിര്‍ത്തെടാ എരപ്പാളികളെ നിന്റെയൊക്കെ ശബ്ദം പൊങ്ങിയാല്‍ രോമത്തെ തൊടില്ല എന്റെ എന്ന് ഇത് മണപ്പള്ളി പവിത്രന്റെ ശിങ്കടികളോടെ ആണെങ്കിലും കൊണ്ടത് ചില അന്തങ്ങള്‍ ആയ ആരാധകര്‍ക്കാണ്.അഖിൽ മാരാർ പറയുന്നു, ആ സംവിധായികയുടെ ഭർത്താവിന്റെ വാക്കുകൾകേട്ട് മമ്മൂക്കയെ ആക്ഷേപിക്കുന്ന ഒരുപറ്റം വര്‍ഗീയ കോമരങ്ങള്‍ ഈ നാടിനെ തകര്‍ക്കാന്‍ നോക്കുന്ന വിഷ ജന്മങ്ങളാണ് എന്ന് പറയാതെ വയ്യ

ഇന്ത്യയിൽ തന്നെ പലരും ഒഴിവാക്കുന്ന കഥാപാത്രങ്ങൾ അദ്ദേഹം ഏറ്റെടുക്കുന്നതും അത് അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നതും അഭിനയത്തിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശമാണ്, അതുകൊണ്ടാണ് മറ്റാരും നിര്‍മിക്കാന്‍ താല്‍പര്യപെടാത്ത സാമ്പത്തിക നഷ്ടങ്ങള്‍ വരുന്ന പുഴു, കാതല്‍, നന്‍പകല്‍ പോലെയുള്ള ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചത്, സിനിമയെ സിനിമയായി കാണാനുള്ള ബോധം ഈ മലയാളി സമൂഹത്തിന് ഉണ്ടായിരുന്നത് കൊണ്ടും ഇത് പോലെയുള്ള വര്‍ഗീയ വിഷങ്ങള്‍ നമുക്കിടയില്‍ സജീവമല്ലാതിരുന്നത് കൊണ്ടുമാണ്.ക്ഷേത്ര ദർശനം ചെയ്യ്ത ലാലേട്ടനെ അധിക്ഷേപിക്കുന്നു, അതുപോലെ അഞ്ചു നേരം നിസ്കരിച്ചാലും, അസലാമു അലൈക്കും പറഞ്ഞാലും ആരും തീവ്രവാദിയാകില്ല, സ്വന്തം വിശ്വാസം പുലർത്തുന്നതുപോലെ മറ്റുള്ളവരുടെ വിശ്വാസത്തയും മാനിക്കണം, മതപരമായ എല്ലാ ആചാരങ്ങളും പുലര്‍ത്തി മതേതര മൂല്യം ഉയര്‍ത്തി പിടിച്ചും ഞങ്ങളുടെ പ്രിയപ്പെട്ട മമൂക്കയായി ഇനിയും അഭ്രാപാളിയില്‍ അത്ഭുതം തീര്‍ക്കാന്‍ അങ്ങേയ്ക്ക് കഴിയട്ടെ. ഹൃദയം നിറഞ്ഞ പിന്തുണ അറിയിക്കുന്നു എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.












