
ഇപ്പോൾ രാഷ്ട്രീയം സിനിമയിൽ കുറച്ചധികമായി ഇടപെടുന്നുണ്ട്. ഇതിനെപ്പറ്റി പറയുകയാണ് നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ. കലാകാരന്മാർ സ്വസ്ഥമായ ജീവിതം ആഗ്രഹിച്ച് പല കാര്യങ്ങളിലും പ്രതികരിക്കുന്നില്ലാ, ഏതെങ്കിലും ഒരു സൈഡിലൂടെ പോവുന്നതല്ലേ നല്ലതെന്നാണ് അവർ ചിന്തിക്കുന്നത്, ഈ അടുത്തിടെ സെൻസർ ബോർഡിന്റെ നടപടി നേരിട്ടതിനെ തുടർന്ന് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ ചിത്രമായിരുന്നു ഒരു സർക്കാർ ഉൽപ്പന്നംഈ ചിത്രത്തെ കുറിച്ചും ഷാജോൺ പറയുന്നുണ്ട്.

ഭാരത സർക്കാർ ഉത്പന്നം എന്ന ഒരു സിനിമ വന്നു. എന്നാൽ അതിലെ ഭാരത വാക്ക് ഒഴിവാക്കുകയും പിന്നീട് ഒരു സർക്കാർ ഉത്പന്നം എന്ന പേരിലാക്കകയും ചെയ്യ്തു പിന്നീടാണ് ചിത്രം റിലീസ് ചെയ്തത്’ . ഈ ഭാരതം എന്ന പേരിടുന്നതിൽ എന്താണ് തെറ്റ്, ആരാണ് അത് എടുത്ത് മാറ്റാൻ പറഞ്ഞത്, ആരുടേതാണ് ഭാരതം, ഇതൊക്കെ നമ്മൾ കലാകാരൻമാർ ഉയർത്തേണ്ട ചോദ്യമാണ്. എന്നാൽ പലപ്പോഴും സിനിമാക്കാർക്ക് മിണ്ടാൻ പേടിയാണ്. ഏതെങ്കിലും ഒരു സൈഡിലൂടെ പോവുന്നതല്ലേ എന്നാണ് താൻ ഉൾപ്പെടെയുള്ള കലാകാരന്മാർ ചിന്തിക്കാറുള്ളത് എന്നായിരുന്നു നടൻ പറയുന്നു

പ്രതികരിക്കാത്തതിൽ നമുക്കൊരിക്കലും തെറ്റ് പറയാൻ കഴിയില്ല , ചിലരൊക്കെ ചോദിക്കാറുണ്ട് നിങ്ങൾ കലാകാരന്മാരല്ലേ പ്രതികരിച്ചൂടെ എന്നൊക്കെ. എന്നാൽ നമുക്കും ഒരു കുടുംബമുണ്ട്, സമാധാനത്തോടയുള്ള ജീവിതല്ലേ എല്ലാവരുടെയും ആഗ്രഹം . ചില കാര്യങ്ങൾ ചിന്തിക്കുമ്പോൾ നല്ല പ്രയാസം തോന്നാറുണ്ടെന്നും ഒരു കലാകാരന്റെ കൈ വലിച്ചു കെട്ടുന്നത് പോലെയുള്ള ഒട്ടേറെ കാര്യങ്ങൾ ഇപ്പോൾ നടക്കുന്നുണ്ടെന്നും ഷാജോൺ കൂട്ടിച്ചേർത്തു.











