മാതൃദിനത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിറയെ അമ്മമാര്‍ക്കുള്ള ആശംസകളും അമ്മമാരെ ചേര്‍ത്തുള്ള ചിത്രങ്ങളുമായിരുന്നു. തന്റെ മാതൃദിനം ആഘോഷമാക്കിയ മക്കളുടെ രസകരമായ വീഡിയോയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പങ്കുവച്ചിരിക്കുന്നത്. മക്കളായ പത്മയും കമലയും ഒരുക്കിയ സര്‍പ്രൈസാണ് അശ്വതി പങ്കുവച്ചത്.
കമലയാണ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രം. കൊഞ്ചലോടെയുള്ള മദേഴ്സ് ഡേ ആശംസയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പത്മയും അമ്മയ്ക്ക് ആശംസകള്‍ നേരുന്നുണ്ട്. എന്തിനാണ് ഈ കേക്ക് എന്ന് അമ്മ ചോദിക്കുമ്പോള്‍ ”നമ്മുക്ക് മുറിച്ചെണ്ടേ?”എന്നാണ് കമല മറുപടി പറയുന്നത്.

അമ്മയ്ക്ക് ആശംസകള്‍ പറയാന്‍ ചേച്ചി ഓര്‍മിപ്പിക്കുമ്പോള്‍ വാക്കുകള്‍ സ്ഫുടമല്ലെങ്കിലും ഹാപ്പി മദേര്‍സ് ഡേ എന്ന് പറഞ്ഞൊപ്പിക്കുന്നുണ്ട് കുഞ്ഞ് കമല. മുഖത്തും കൈകളിലും മുഴുവന്‍ കേക്കില്‍ മുങ്ങിയിരിക്കുന്ന കമലയുടെ ചിത്രവും വീഡിയോയിലുണ്ട്.

മാതൃദിനം ആഘോഷിക്കാന്‍ പദ്ധതി തയ്യാറാക്കിയത് പത്മ ആണെന്ന് അശ്വതി വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. താരങ്ങളും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് കുഞ്ഞ് കമലയുടെ ആശംസയ്ക്ക് കമന്റ് ചെയ്യുന്നത്. വളരെ ക്യൂട്ട് എന്നാണ് ആരാധകര്‍ കുറിയ്ക്കുന്നത്.












