അശ്വിന് ബാബു നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ശിവം ഭജേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഹിഡിംഭ, രാജു ഗാരി ഗാധി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അശ്വിന് ബാബു നായകനായെത്തുന്ന ചിത്രമാണ് ‘ശിവം ഭജേ’.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്നത് അപ്സര് ആണ്. ക്രൂരനായി അശ്വിന് ബാബു, ഒരു ഗുണ്ടയെ ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലാണ് ഫസ്റ്റ്ലുക്ക് എത്തിയിരിക്കുന്നത്. ഗംഗ എന്റര്ടെന്മെന്റ്സിന്റെ ബാനറില്‍ മഹേശ്വര് റെഡ്ഡിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദിഗംഗന സൂര്യവംശിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്, ഹൈപ്പര്‍ ആദി, സായ് ധീന, മുരളി ശര്‍മ്മ, തുളസി, ദേവി പ്രസാദ്, അയ്യപ്പ ശര്‍മ, ഷകലക ശങ്കര്‍, കാശി വിശ്വനാഥ്, ഇനയ സുല്‍ത്താന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്. ഷൂട്ട് പൂര്‍ത്തിയായ ചിത്രം ജൂണില്‍ തിയ്യേറ്ററിലെത്തും.
ഛായാഗ്രഹണം: ദാശരധി ശിവേന്ദ്ര (ഹനുമാന്, മംഗളവാരം ഫെയിം), എഡിറ്റര്‍: ഛോട്ടാ കെ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാഹി സുരേഷ് (കാര്‍ത്തികേയ 2 ഫെയിം), സംഗീത സംവിധായകന്: വികാസ് ബാദിസ, ഫൈറ്റ് മാസ്റ്റര്‍: പൃഥ്വി, പി ആര് ഒ : പി.ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.