ഒറ്റനോട്ടത്തിൽ ആരും തിരിച്ചറിയില്ല; യുവ താരത്തിന്റെ പുത്തൻ ലുക്കിൽ ഞെട്ടി ആരാധകർ, ചന്ദു ചാമ്പ്യനിൽ വലിയ പ്രതീക്ഷ

വമ്പൻ ലുക്കിൽ ചന്ദു ചാമ്പ്യനായി ഞെട്ടിച്ച് കാർത്തിക് ആര്യൻ. ചന്ദു ചാമ്പ്യൻ സിനിമയുടെ പുതിയ ഒരു പോസ്റ്ററാണ് പുറത്ത് വന്നിട്ടുള്ളത്. കബിർ ഖാൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. പോസ്റ്ററിൽ കാർത്തിക് ആര്യൻ ബോക്സിംഗ് താരത്തിന്റെ ലുക്കിലാണ് എത്തിയിട്ടുള്ളത്. ഇത് കാർത്തിക തന്നെയാണോ എന്ന പ്രേക്ഷകർക്ക് സംശയം തോന്നുന്ന തരത്തിലാണ് രൂപമാറ്റം.

ജൂലൈ 14ന് ആണ് ചിത്രം റിലീസ് ചെയ്യുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുദീപ് ചാറ്റർജിയാണ് ചന്ദു ചാമ്പ്യൻ സിനിമയുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഭുവൻ അറോറയ്‍ക്കും പലക് ലാൽവാനിക്കുമൊപ്പം ചിത്രത്തിൽ അഡോണിസും ഒരു സുപ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ മറ്റൊരു പോസ്റ്റർ നേരത്തെ പുറത്ത് വന്നിരുന്നു.

ഒരു ചാമ്പ്യനാകുകയെന്നത് ഇന്ത്യക്കാരന്റെ രക്തത്തിലുള്ളതാണെന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് കാർത്തിക് ആര്യൻ കുറിച്ചു. കായിക താരത്തിന്റെ അസാധാരണമായ യഥാർഥ ജീവിത കഥ പ്രമേയമാകുന്ന ചിത്രമാണ് ചന്ദു ചാമ്പ്യൻ. സത്യപ്രേം കി കഥ സിനിമയാണ് കാർത്തിക് ആര്യൻ നായകനായി ഒടുവിൽ പ്രദർശനത്തിന് എത്തിയത്.