ചിത്രത്തിന്റെ ലൊക്കേഷന്  സംബന്ധിച്ചു നിർമ്മാതാവുമായുള്ള പ്രശ്‌നം പരിഹരിച്ചത് മോഹൻലാലിന്റെ ഒരു വാക്ക് കൊണ്ടാണ്, ബ്ലെസി 

മലയാളത്തിൽ ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകനാണ് ബ്ലെസ്സി, ഇപ്പോൾ മോഹൻലാൽ അഭിനയിച്ച ഭ്രമരം എന്ന ചിത്രത്തിന്റെ ലൊക്കേഷനെ സംബന്ധിച്ചുള ഒരു പ്രശനത്തെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ ബ്ലെസ്സി,ഈ സിനിമയുടെ ലൊക്കേഷനുവേണ്ടി ഞങ്ങൾ നെല്ലിയാമ്പൽ എന്ന സ്ഥലത്തു പോയിരുന്നു, അവിടെ കുറച്ചു കാട്ടുപോത്തുകളെ കണ്ടിരുന്നു ഭ്രമരം ഒരു എട്ട്  ലൊക്കേഷനുള്ള സിനിമയാണ്, ഒറ്റ ഷെഡ്യൂളിലാണ് ഈ എട്ട് ലൊക്കേഷനിൽ ഷൂട്ട് ചെയ്യേണ്ടത്.

നിർമാതാവ് ഈ ലൊക്കേഷൻ കണ്ടിട്ടില്ലായിരുന്നു. അങ്ങോട്ട് വെള്ളവും , ജനറേറ്ററും  കൊണ്ടു വരാനൊന്നും പറ്റില്ല. അങ്ങനെ പല പ്രശ്‌നങ്ങളാണ്. ഷൂട്ടിന്റെ തലേന്ന് ആർക്കും ആ ലൊക്കേഷനിൽ വെച്ച് ഷൂട്ട് ചെയ്യാൻ താത്പര്യം ഇല്ലാ, ക്യാമറമാൻ ഉൾപ്പെടെയുള്ളവർ പറഞ്ഞു, നമുക്ക് കുറച്ച് മണ്ണൊക്കെ ഇട്ട് റോഡ് കാണാത്ത വിധത്തിൽ എടുത്താൽ പോരെയെന്ന്. നിർമാതാവും എന്നോട് പറഞ്ഞു, അപ്പോൾ ഞാൻ പറഞ്ഞു എന്നാൽ നിങ്ങൾ ഷൂട്ട് ചെയ്തോ ഞാൻ വീട്ടിൽ പോവാമെന്ന് .

ഇങ്ങനെ വലിയൊരു കലഹം നടന്നിട്ടാണ് പിറ്റേ ദിവസം ലൊക്കേഷനിലേക്ക് ചെല്ലുന്നത്.അപ്പോഴാണ് ലാലേട്ടൻ അങ്ങോട്ട് വരുന്നത്. അത് പ്രശ്‌നമാവുമല്ലോയെന്ന് എല്ലാവരും പറഞ്ഞു. ഞാൻ ലാലേട്ടനോട് ചോദിച്ചു, ചേട്ടാ വരാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായല്ലേയെന്ന്. അദ്ദേഹം പറഞ്ഞു, ഏയ് അത് സാരമില്ല, സ്വിറ്റ്സർ ലാൻഡിൽ പോവുന്ന പോലെയല്ലല്ലോ ഇത് ലൊക്കേഷനല്ലേ. ഇങ്ങനെയൊക്കെ കഷ്‌ടപ്പെട്ടാൽ അല്ലേ നമുക്ക് ഷൂട്ട് ചെയ്യാൻ പറ്റുന്നുള്ളൂ, എന്നാൽ അദ്ദേഹത്തിന്റെ ഈ വാക്കുകൾ നിർമാതാവ് ഉൾപെടു എല്ലാവർക്കും ആശ്വാസമായി , അങ്ങനെയാണ് ഭ്രമരം ഷൂട്ടിങ് നടത്തിയത് ബ്ലെസ്സി പറയുന്നു