
ഇന്ത്യയിലെ ആദ്യത്തെ എഐ ചിത്രത്തിന്റെ ട്രെയിലറും പാട്ടും റിലീസ് ചെയ്തു. ഇ എം അഷ്‌റഫ് സംവിധാനം ചെയ്ത മോണിക്ക ഒരു എ ഐ സ്റ്റോറിയുടെ ട്രെയ്ലറും പാട്ടുകളുമാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ സോഷ്യൽ മീഡിയ താരം അപർണ മൾബറി, ഗോപിനാഥ് മുതുകാട്, മാളികപ്പുറം ഫെയിം ശ്രീപത് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. മോണിക്ക ഒരു എ ഐ സ്റ്റോറിക്ക് ഇന്ത്യയിലെ ആദ്യത്തെ എഐ സിനിമ എന്ന നിലയിലെ അംഗീകാരം ലഭിച്ചിരുന്നു.
സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നിർമാതാവ് സാബു ചെറിയാനാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രമോ സോംഗ് ഗോപിനാഥ് മുതുകാട് റിലീസ് ചെയ്തു. സിനിമയുടെ അവസാനത്തെ ലുക്ക് പോസ്റ്റർ സംവിധായകൻ വിഷ്ണു ശശി ശങ്കർ നിർവഹിച്ചു. സിനിമയുടെ റിലീസ് തീയതിയുടെ പ്രഖ്യാപനം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് നിർവ്വഹിച്ചത്.
മാളികപ്പുറം ഫെയിം ശ്രീപത്, സിനി എബ്രഹാം,മണികണ്ഠൻ, കണ്ണൂർ ശ്രീലത, മൻസൂർ പള്ളൂർ, ആൽബർട്ട് അലക്‌സ് ,അനിൽ ബേബി, അജയൻ കല്ലായ്,ശുഭ കാഞ്ഞങ്ങാട്, ആന്മിര ദേവ് , ഹാതിം,, ആനന്ദ ജ്യോതി, പ്രസന്നൻ പിള്ള, പ്രീതി കീക്കൻ, ഷിജിത്ത് മണവാളൻ,പി കെ അബ്ദുള്ള , ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ് എന്നിവരാണ് ഈ എഐ ചിത്രത്തിൽ അണിനിരക്കുന്നത്.
നിലവിൽ ഇംഗ്ലിഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപർണ, ഈ സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. കേന്ദ്ര കഥാപാത്രത്തിനു പുറമെ, ഗായികയായും അരങ്ങേറുകയാണ് അപർണ. സിനി അബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, അജയൻ കല്ലായ്, അനിൽ ബേബി, ആൽബർട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നൻ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളൻ, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാൻ, ആൻമിരദേവ്, ഹാതിം,അലൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുണ്ട്.











