
സഞ്ചാരി പ്രോഗ്രാമിലൂടെ മലയാളികളെ ലോകം കാണിച്ച സന്തോഷ് ജോർജ് കുളങ്ങര അധിക്ഷേപിച്ച് നടൻ വിനായകൻ. സന്തോഷ് ജോർജ് കുളങ്ങരയെ നമ്പരുതെന്ന് വിനായകൻ തുറന്നടിച്ചു. സന്തോഷ് ജോർജ് കുളങ്ങര ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് വിനായകൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം,
ഇദ്ദേഹത്തെ നമ്പരുത്… യുവതീ..യുവാക്കളോട്….
ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്. സ്വന്തം വ്യവസായം വലുതാക്കാൻ ചാനലുകളിൽ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന ) ആളുകളെ നമ്പരുത്. യുവതീ യുവാക്കളേ… നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകു. ഇദ്ദേഹത്തെ നമ്പരുത്.











