എന്റെ അവസാന ശ്വാസം വരെ അങ്ങനൊരു തോന്നലുണ്ടാകില്ല; മമ്മൂട്ടിയുടെ ഈ വാക്കുകൾ ആരാധകരെ ഈറനണിയിച്ചു 

അഭിനയത്തോടാണെങ്കിലും ,ജീവിതത്തോടാണെങ്കിലും മമ്മൂട്ടി സ്വീകരികരിക്കുന്ന നിലപാടുകൾ വളരെ ശക്തമായിട്ടുള്ളതാണ്, ഇപ്പോഴിതാ  സിനിമയിലെത്തിയിട്ട് അരനൂറ്റാണ്ടോളം ആയെങ്കിലും അഭിനയത്തോടുള്ള തന്റെ  താല്‍പര്യം  ഒരു ശതമാനം പോലും കുറഞ്ഞിട്ടില്ലെന്ന് പറയുകയാണ്  മമ്മൂട്ടി.’ടർബോ’യുടെ പ്രൊമോഷൻ പരിപാടിയ്ക്കിടെ  നടൻ നൽകിയ ഉത്തരവും  ഇപ്പോൾ സോഷ്യൽ മീഡിയിൽ  വൈറലാകുന്നുണ്ട് . ലോകം മമ്മൂട്ടിയെ എങ്ങനെ ഓർക്കണമെന്നാണ് കരുതുന്നത് എന്നായിരുന്നു അവതാരകന്റെ ചോദ്യം, എന്നാൽ നടന്റെ മറുപടി ഇങ്ങനെയായിരുന്നു ,,  ലോകാവസാനം വരെ ആളുകള്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്

ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാ നടീനടന്മാര്‍ക്കും സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. മമ്മൂട്ടിക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും മമ്മൂട്ടി മറുപടി പറയുന്നുണ്ട്,സിനിമ മടുത്തുവെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.  അവസാനശ്വാസം വരെ അങ്ങനെ തോന്നുകയുമില്ല. മരിച്ച് കഴിഞ്ഞാല്‍ എത്രനാള്‍ അവർ എന്നെ ക്കുറിച്ച് ഓര്‍ക്കും,ഒരു വര്‍ഷം,അല്ലെങ്കിൽ  പത്ത് വര്‍ഷംഅതുമല്ലെങ്കിൽ  15 വര്‍ഷം അതോട് കൂടി കഴിഞ്ഞു. ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്,

മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കും,എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരിക്കല്‍ ഈ ലോകം വിട്ടുപോയാല്‍ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും നടന്റെ ഈ വാക്കുകൾ ആരാധകരെ പോലും കണ്ണ് നനയിച്ചിരിക്കുകയാണ് .അതുപോലെ മമ്മൂട്ടിയുടെ ഈ വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് എത്തുന്നത്, ഉയിരുള്ള കാലം വരെ മമ്മൂട്ടി എന്ന നടൻ ജനങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടാകുമെന്നും ഏത് നടൻ വന്നാലും മമ്മൂട്ടി എന്ന നടന്റെ തട്ട് താഴ്ന്നു നിൽക്കുമെന്നും ആരാധകർ പറയുന്നത്