‘നിങ്ങളൊരു രത്നമാണ്. എന്നും കൂടെയുള്ളതിനു നന്ദി’; ​ഗോപി സുന്ദറിനെ ആശംസകൾ കൊണ്ട് മൂടി സുഹൃത്തുക്കൾ

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഗോപി സുന്ദറിന് ജന്മദിന ആശംസകളുമായി സുഹൃത്തുക്കൾ. ഗോപിക്കൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നടിയും മോഡലുമായ അഞ്ജന മോഹൻ ആശംസകൾ നേർന്നത്. ഗിഫ്റ്റ് ഹാംപറുമായാണ് മോഡലും കലാകാരിയും മുൻ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായർ ഗോപി സുന്ദറിന് ആശംസകൾ നേർന്നത്.

 

View this post on Instagram

 

A post shared by Anjana Mohan (@anjanamohanoffl)

ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ ആലേഖനം ചെയ്ത ഫോട്ടോ ഫ്രെയിം താര സമ്മാനമായി നൽകുകയായിരുന്നു. അതിൽ ‘നിങ്ങളൊരു രത്നമാണ്. എന്നും കൂടെയുള്ളതിനു നന്ദി’ എന്നാണ് കുറിച്ചിരിക്കുന്നത്. കൂടാതെ ഗായകരായ പുണ്യ പ്രദീപ്, ആവണി മൽഹാർ, മുഹമ്മദ് മഖ്ബൂൽ മൻസൂർ തുടങ്ങിയവരും ഗോപി സുന്ദറിനു ആശംസകൾ അറിയിച്ചു. സ്പെഷ്യൽ ദിനത്തിൽ ആശംസ അറിയിച്ച എല്ലാവർക്കും ഗോപി നന്ദിയും സ്നേഹവും അറിയിച്ചിട്ടുണ്ട്. 47–ാം ജന്മദിനമാണ് ഇക്കഴിഞ്ഞ ദിവസം ഗോപി സുന്ദർ ആഘോഷിച്ചത്.