
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് മാസ് ആക്ഷന്‍ ചിത്രം ടര്‍ബോ. വൈശാഖ് ആണ് മെഗാതാരത്തിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്തത്. തിയ്യേറ്ററില്‍ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഇതിനോടകം തന്നെ ചിത്രം 50 കോടി കലക്ഷന്‍ നേടിക്കഴിഞ്ഞു. ഏറെ നാളുകള്‍ക്ക് ശേഷം എത്തിയ കംപ്ലീറ്റ് ആക്ഷന്‍ ചിത്രം ആരാധകരുടെ മുഴുവന്‍ പ്രതീക്ഷയും കാത്തു.
ചിത്രത്തിലെ ഫൈറ്റ് സീനുകള്‍ തന്നെയാണ് പ്രധാന ആകര്‍ഷണം. ചിത്രത്തിന്റെ ഷൂട്ടിനിടെ സംഭവിച്ച അപകടത്തിന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഇടിയുടെ ദിശ തെറ്റി മമ്മൂക്ക മേശയില്‍ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിഞ്ഞത്.

ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ഏകദേശം 20 ദിവസങ്ങള്‍ എടുത്ത ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തത്. മമ്മൂക്ക ഒരാളുടെ കാലില്‍ പിടിച്ചു വലിക്കുന്നതാണ് സീന്‍. ശേഷം അയാള്‍ എഴുന്നേല്ക്കുകയും അടുത്തയാളെ കാലുകൊണ്ട് തൊഴിക്കുന്നതുമാണ് സീന്‍. ചവിട്ട് കിട്ടുന്ന ആള് അപ്പോള്‍ പുറകോട്ടു പോകണം. ചവിട്ടുന്ന സമയത്ത് അയാളെ കയറില്‍ കെട്ടി പുറകോട്ട് വലിക്കുന്നു. ആ സമയത്ത് മമ്മൂക്ക എഴുന്നേറ്റ് പോയി മറ്റേ ആളെ ചവിട്ടണം. ഇങ്ങനെയായിരുന്നു സീന്‍.
എന്നാല്‍ കയര്‍ വലിക്കുന്ന സമയത്ത് തെറ്റിപ്പോയി. മമ്മൂക്ക എഴുന്നേറ്റ് വരുന്നതിനു മുന്‍പ് തന്നെ തെറിച്ചു പോകേണ്ട ആള് ദിശ തെറ്റി മമ്മൂക്കയെ വന്ന് ഇടിക്കുകയായിരുന്നു. ഇതോടെ മമ്മൂക്കയുടെ നിയന്ത്രണം വിട്ടുപോയി. മമ്മൂക്ക തെറിച്ചു വീണു.

അവിടെ ഒരു മേശ ഉണ്ടായിരുന്നു. മമ്മൂക്ക മേശയില്‍ ഇടിച്ച് താഴേക്ക് വീണു. സെറ്റില്‍ കൂട്ട നിലവിളി ഉയര്‍ന്നു. സംവിധായകനായ വൈശാഖ് ഓടിച്ചെന്ന് മമ്മൂക്കയെ കസേരയിലേക്ക് ഇരുത്തി.
ആ സമയം സ്വന്തം കൈ വിറയ്ക്കുന്നത് പോലെ തോന്നി എന്നാണ് വൈശാഖ് പറയുന്നത്.
ഫൈറ്റ് മാസ്റ്റര്‍ ചെറിയ കുട്ടിയെ പോലെ നിലത്തിരുന്നു കരയുകയായിരുന്നു. അതേസമയം, മമ്മൂക്ക വളരെ സിംപിളായിട്ടാണ് ഈ സമയം കൈകാര്യം ചെയ്തത്. അദ്ദേഹം എല്ലാവരെയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.











