ഞങ്ങളുടെ കുടുംബം കുറച്ചധികം വലുതായിരിക്കുന്നു! സന്തോഷ വാർത്തയുമായി നടൻ ശിവകർത്തികേയൻ 

നടൻ ശിവകാർത്തികേയനും ഭാര്യ ആർതിക്കും മൂന്നാമത് ഒരു കുഞ്ഞും കൂടി ജനിച്ചിരിക്കുന്നു, ഈ സന്തോഷ വാർത്ത നടൻ തന്നെ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ്  പങ്കുവെച്ചിരിക്കുന്നത്, ഒരാൺ കുഞ്ഞാണ്  നടന്  വീണ്ടും ജനിച്ചിരിക്കുന്നത്.  നടന്റെ വാക്കുകൾ ഇങ്ങനെ .. പ്രിയപ്പെട്ടവരെ, ജൂണ്‍ 2 ന് ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നതിലുള്ള സന്തോഷം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു, ഞങ്ങളുടെ കുടുംബം കുറച്ചധികം വലുതായിരിക്കുന്നു,

അതില്‍ സന്തോഷിക്കുന്നു. നിങ്ങളുടെ പ്രാർഥനയും സ്‌നേഹവും പിന്തുണയും എപ്പോഴത്തെയും പോലെ ഉണ്ടാവണം എന്നാണ് നടൻ സന്തോഷത്തോടെ പറയുന്ന വാക്കുകൾ,2010ലായിരുന്നു ശിവകാർത്തികേയനും ആർതിയും തമ്മിലുള്ള വിവാഹം. ആരാധ്യയാണ് മൂത്തമകള്‍. കനാ  എന്ന ചിത്രത്തിൽ വായാടി പെത്തപുള്ളൈ എന്ന ഗാനം ആലപിച്ചത് നടന്റെ മകൾ ആരാധ്യയാണ്

രണ്ടാമത്തെ മകന്റെ പേര് ഗുഗന്‍ ദോസ്  എന്ന മൂന്നു വയസുകാരനാണ്, ശിവകർത്തികേയന്റെ അമരൻ എന്ന ചിത്രമാണ് ഇനിയും റീലിസ് ആകാനുള്ള ചിത്രം, കമൽഹാസൻ നിർമാണം നിർവഹിക്കുന്ന സിനിമ സെപ്റ്റംബറിൽ തിയറ്ററുകളിലെത്തും,