
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ അതിൽ ആർക്കും യാതൊരു സംശയവും കാണില്ല. എന്നാൽ പക്ഷെ സ്നേഹിക്കുന്നവരെ പോലെ തന്നെ നടനെ വെറുക്കുന്നവരും വിമർശിക്കുന്നവരും ഉണ്ട്. അടുത്തിടെ നടി ശാന്തി വില്യംസ് മോഹൻലാലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു. നന്ദിയില്ലാത്ത നടനാണ് മോഹൻലാലെന്ന് ശാന്തി തുറന്നടിച്ചു. എത്രയോ തവണ മോഹൻലാലിന് തന്റെ വീട്ടിൽ നിന്നും ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. എന്നാൽ തന്റെ ഭർത്താവ് വില്യംസ് മരിച്ചപ്പോൾ കാണാൻ പോലും വന്നില്ല. ഒരിക്കൽ എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ നടൻ മുഖം തരാതെ ഓടി. മര്യാദയില്ലാത്ത നടനാണ്. തനിക്ക് മോഹൻലാലിനെ ഇഷ്ടമല്ലെന്നും ശാന്തി വില്യംസ് ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. മോഹൻലാലിനെതിരെയുള്ള ശാന്തി വില്യംസിന്റെ ഈയൊരു മോശം പരാമർശം വലിയ തോതിൽ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി മാറിയിരുന്നു. മോഹൻലാലിനെതിരെ പലരും സോഷ്യൽ മീഡിയയിലൊക്കെ വിമർശനാത്മകമായ കമന്റുകളുമായി വന്നിരുന്നു.

ഇപ്പോഴിതാ ഈയൊരു സംഭവത്തിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് നടനും സംവിധായകനായ ശാന്തിവിള ദിനേശ്. ഈയൊരു വിഷയത്തിൽ മോഹൻലാലിനെ പിന്തുണച്ചാണ് ശാന്തിവിള ദിനേശ് സംസാരിക്കുന്നത്. മോഹൻലാലിനെ അധിക്ഷേപിച്ച് കൊണ്ട് ശാന്തി വില്യംസ് സംസാരിച്ചത് ശരിയായില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ ലൈറ്റ് ക്യാമറ ആക്ഷൻ എന്ന യൂട്യൂബ് ചാനലിൽ കൂടിയാണ് ശാന്തിവിള ദിനേശ് ഈയൊരു സംഭവത്തെപ്പറ്റിയുള്ള തന്റെ അഭിപ്രായം പങ്കു വെച്ചെത്തിയിരിക്കുന്നത്. മോഹൻലാലിന്റെ അച്ഛനും സഹോദരനും മരിച്ചപ്പോൾ ശാന്തി വില്യംസോ അവരുടെ ഭർത്താവായ ക്യാമറാമാൻ ആയിരുന്ന വില്യംസോ മോഹൻലാലിനെ പോയി കണ്ടിരുന്നോ എന്ന മറു ചോദ്യവും ശാന്തി വില്യംസിനോട് ശാന്തിവിള ദിനേശ് ഈ വീഡിയോയിലൂടെ ഉന്നയിക്കുന്നുണ്ട്. കഴിച്ച ഭക്ഷണത്തിന്റെ കാര്യം പോലും അഭിമുഖത്തിലൂടെ എടുത്ത് പറഞ്ഞത് ശരിയായില്ലെന്ന് ശാന്തിവിള ദിനേശ് തുറന്നടിക്കുന്നു. മോഹൻലാലിന്റെ കുടുംബത്തെപ്പറ്റിയും ശാന്തിവിള ദിനേശ് തുറന്നു പറയുകയാണ്. സിനിമാ നടനായില്ലെങ്കിലും ഒരു ലോ സെക്രട്ടറിയായിരുന്ന ആളുടെ മകനാണ് മോഹൻലാൽ. സിനിമാ നടനാകും മുമ്പേ രണ്ട് നില കെട്ടിടത്തിൽ എസി റൂമിൽ അന്തസായി കിടന്ന് ഉറങ്ങിയിരുന്ന പയ്യനാണ് മോഹൻലാൽ. മോഹൻലാൽ സ്പെഷ്യൽ എന്ന പ്രോഗ്രാം ചെയ്യാൻ പോയപ്പോൾ മോഹനലാലിന്റെ വീട് റഹ്മാൻ കണ്ടിട്ടുളളതാണ്. ബെഡ് റൂം ഷൂട്ട് ചെയ്തിട്ടുണ്ട് ആ വീടിന്റെ.

നല്ല വീടാണ് മോഹൻലാലിന്റേത് എന്നും ശാന്തിവിള ദിനേശ് പറയുന്നു. ശാന്തി വില്യംസിന്റെ വീട്ടിൽ പോയി വിശപ്പകറ്റാൻ മാത്രം പിച്ചക്കാരനായിരുന്നില്ല മോഹൻലാലെന്നും ശാന്തിവിള ദിനേശ് തുറന്നടിക്കുന്നു. അതേസമയം തന്നെ വില്യംസ് മരിച്ചപ്പോൾ മോഹൻലാൽ കാണാൻ പോകാഞ്ഞത് തെറ്റായിപ്പോയെന്നും ശാന്തിവിള ദിനേശ് പറയുന്നു. പക്ഷെ വില്യംസ് മരിക്കുന്ന കാലത്ത് മോഹൻലാൽ എവിടെ ആയിരുന്നെന്ന് നമുക്കറിയില്ലെന്നും സംവിധായകൻ ചൂണ്ടിക്കാട്ടുകയാണ്. എയർപോർട്ടിൽ വെച്ച് ശാന്തി വില്യംസിനെ കണ്ട് മോഹൻലാൽ ഓടിയതിന് കാരണമുണ്ടെന്നും സംവിധായകൻ പറയുന്നു. അഭിമുഖങ്ങളിൽ ഇവർ പറയുന്ന തറ വർത്തമാനം നേരിട്ട് പറയുമെന്ന് പേടിച്ചിട്ടാകാം മോഹൻലാൽ ഓടി മാറിയതെന്ന് താൻ പറയുമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു. മോഹൻലാലിനെ കാണുമ്പോൾ എടാ ലാലേ നിനക്ക് ഞാൻ ചോറും കപ്പയും വെച്ച് തന്നതല്ലേ, നീ എന്റെ കെട്ടിയോൻ ചത്തപ്പോൾ വരാത്തതെന്തെന്ന് സ്ഥല കാല ബോധമില്ലാതെ ചിലപ്പോൾ ശാന്തി വില്യംസ് ചോദിച്ച് കളയും. അങ്ങനെയാെരു രംഗമുണ്ടാക്കേണ്ടെന്ന് കരുതി മോഹൻലാൽ എയർപോർട്ടിൽ വെച്ച് വലിഞ്ഞതാണോ എന്ന് തനിക്ക് അറിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയമ് മോഹൻലാലിനെ വെച്ച് ശാന്തി വില്യംസിന്റെ ഭർത്താവും ക്യാമറാമാനും ആയിരുന്ന വില്യംസ് സിനിമകൾ ചെയ്തിട്ടുണ്ട്. മോഹൻലാൽ കരിയറിൽ ശ്രദ്ധ നേടിയ ശേഷമാണ് വില്യംസ് നടനെ വെച്ച് സിനിമ ചെയ്തത്. തന്റെ സിനിമകളിൽ അഭിനയിപ്പിച്ച് മോഹൻലാലിനെ വില്യംസ് സഹായിക്കുകയല്ല ചെയ്തത്. മറിച്ച് മോഹൻലാലിനെ കൊണ്ട് വില്യംസിനാണ് ഗുണമുണ്ടായതെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഭർത്താവായ വില്യംസിനെക്കുറിച്ചും ശാന്തി വില്യംസ് അങ്ങനെയാെരു രംഗമുണ്ടാക്കേണ്ടെന്ന് കരുതി മോഹൻലാൽ വലിഞ്ഞതാണോ എന്ന് അറിയില്ലെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. മോഹൻലാൽ കരിയറിൽ ശ്രദ്ധ നേടിയ ശേഷമാണ് വില്യംസ് നടനെ വെച്ച് സിനിമ ചെയ്തത്. തന്റെ സിനിമകളിൽ അഭിനയിപ്പിച്ച് മോഹൻലാലിനെ വില്യംസ് സഹായിക്കുകയല്ല ചെയ്തത്. മറിച്ച് മോഹൻലാലിനെ കൊണ്ട് വില്യംസിനാണ് ഗുണമുണ്ടായതെന്നും ശാന്തിവിള ദിനേശ് ചൂണ്ടി കാണിക്കുന്നു.











