
നടൻ കലാഭവൻ ഷാജോണിന്റെ മകൻ ഇനിയും സിനിമയിലെത്തുന്നു, രവീഷ് നാഥ് സംവിധാനം ചെയ്യുന്ന സമാധാന പുസ്തകം എന്ന ചിത്രത്തിലൂടെയാണ് ഷാജോണിന്റെ മകൻ യോഹാൻ ഷാജോണിന്റെ കടന്നുവരവ്. ഈ സന്തോഷ വാർത്ത ഷാജോൺ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്, നടന്റെ കുറിപ്പ് ഇങ്ങനെ ,,, എന്റെ മകൻ യോഹാൻ ഷാജോൺ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് സമാധാന പുസ്തകം, ബാഗ് പിടിച്ചു നിൽക്കുന്ന ആളാണ് കക്ഷി

ധനുസ്, ഇർഫാൻ ശ്രീലക്ഷ്മി തുടങ്ങിയ പുതുമുഖങ്ങൾക്കൊപ്പം സിജുവും, മാത്യൂസും അടങ്ങുന്ന പ്രിയ താരങ്ങളും ഉണ്ട്. എല്ലാവരുടെയും പ്രാർഥനകളും, പിന്തുണയും ഉണ്ടാവണം.സിനിമയുടെ റിലീസ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഷാജോൺ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമിക്കുന്ന ചിത്രം ജൂലൈ 19ന് തിയറ്ററുകളിലെത്തും.

ചിത്രത്തിൽ സിജു വിൽസൻ, ജെയിംസ് ഏലിയ,മാത്യു തോമസ്, മേഘനാഥൻ, വി.കെ. ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, ലിയോണ ലിഷോയ്, വീണ നായർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു,












