
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം. ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ സിനിമകൾ എല്ലാം തന്നെ സ്‌ക്രീനിൽ എത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ സംവിധായകൻ തന്റെ കഴിഞ്ഞ കാലത്തേ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ഇന്ത്യന്‍ സിനിമയിലെ തന്നെ വിപ്ലവകരമായ ഒരു വിധി ഉന്നത നീതി പീഠമായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ചിട്ട് നാലുവര്‍ഷം ആകുകയാണ്.

2020 ലാണ് സിനിമയില്‍ ഞാനെടുത്ത നിലപാടുകളെ ശരി വച്ചു കൊണ്ടുള്ള ആ സുപ്രധാന വിധി ഉണ്ടായത്, ഒരു പതിറ്റാണ്ടില്‍ കൂടുതല്‍ എന്നെക്കൊണ്ട് സിനിമ ചെയ്യിക്കാതിരിക്കാന്‍ രഹസ്യ വിലക്കുമായി നടന്ന ശ്രീ ബി ഉണ്ണികൃഷ്ണനും, നടൻ ഇന്നസെന്റും ഉള്‍പ്പടെ വിലക്കിനു ചുക്കാന്‍ പിടിച്ച നിരവധി പ്രമുഖ സിനിമാ പ്രവര്‍ത്തകരും അവരുടെ സംഘടനകളും ചേര്‍ന്ന് ലക്ഷക്കണക്കിനു രൂപ പെനാല്‍റ്റി നൽകിയിരുന്നു, ഇന്നും നമ്മുട മീഡിയകളില്‍ ബഹുമാന്യനായ നടന്‍ തിലകന്‍ ചേട്ടനെ രണ്ടു വര്‍ഷം സിനിമാസംഘടനകള്‍ വിലക്കിയതിനെപ്പറ്റി പറയുമ്പോഴും

പന്ത്രണ്ടു വര്‍ഷം ആ വിലക്കിനെ നേരിട്ടു കൊണ്ട് സുപ്രീം കോടതി വരെ പോയി ഫൈറ്റ് ചെയ്ത് ശിക്ഷ വാങ്ങിക്കൊടുത്ത് തിരിച്ച് ഇന്‍ഡസ്ട്രിയില്‍ വന്ന ഒരു ചലച്ചിത്രകാരന്റെ സ്ട്രഗിള്‍ പലരും ചർച്ച ചെയ്യാൻ മറന്നിട്ടുണ്ടകും, ഞാൻ കാരണം ചേട്ടന്റെ വിലക്കിനും, ചേട്ടൻ കാരണം എന്റെ വിലക്കിനും കാരണമായിട്ടുണ്ട്, തിലകന്‍ ചേട്ടന് അവസരം കൊടുക്കാതെ മാറ്റി നിര്‍ത്തിയതു കൂടി ചൂണ്ടിക്കാട്ടിയാണ് ഞാന്‍ കേസിന് പോയത്.ഒരു പക്ഷെ അദ്ദേഹം മരിച്ചത്കൊണ്ടവും ഇന്നും അത് ചർച്ചക്കിടന്നത്, ഇനിയും നാളെ ഞാൻ മരിച്ചാലും എന്റെ ഈ കാര്യവും ചർച്ച ആകും, 2020 മുതലാണ് എനിക്ക് സ്വാതന്ത്ര്യത്തോടെ സിനിമ ചെയ്യാൻ കഴിഞ്ഞത് വിനയൻ പറയുന്നു












