സഹോദരിയുടെ കല്ല്യാണത്തിന് പോലും സദ്യ കഴിച്ചിട്ടില്ല, അതാണ് തന്റെ നിലപാട്- ഗോകുല്‍ സുരേഷ്

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഗോകുല്‍ സുരേഷ്. അടുത്തിടെ താരം നടത്തിയ തുറന്നുപറച്ചിലുകള്‍ ശ്രദ്ധേയമായിരുന്നു. അച്ഛന്റെ രാഷ്ട്രീയത്തിനെ വിമര്‍ശിക്കുന്നവര്‍ക്കും താരം ശക്തമായ മറുപടി കൊടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ തുറന്നുപറച്ചിലാണ് സോഷ്യലിടത്ത് നിറയുന്നത്. നല്ലത് ചര്‍ച്ച ചെയ്യപ്പെടുന്നത് കുറവും, ചീത്ത ചര്‍ച്ച ചെയ്യപ്പെടുന്നത് കൂടുതലുമാണ്, ഇക്കാര്യത്തിലാണ് തനിക്കേറെ വിഷമമെന്ന് ഗോകുല്‍ പറയുന്നു.

എന്റെ അച്ഛന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. ചില വിഷയങ്ങള്‍ എടുത്ത് പറയണമെന്നുണ്ട്. പക്ഷേ, വേണ്ട എന്ന് വിചാരിച്ചതു കൊണ്ടാണ്. ചിലര്‍ക്ക് രണ്ടാള് പിന്നില്‍ ഉണ്ടെങ്കില്‍ എന്തും പറയാം എന്ന ധാരണയാണ്. എന്റെ പിറകില്‍ ആരുമില്ലെങ്കിലും ഞാന്‍ പ്രതികരിക്കേണ്ടിടത്ത് പ്രകിരിക്കും. ‘നിന്റെ ഭാഗത്ത് ന്യായം ഉണ്ടെങ്കില്‍ നീ എന്റെ മുന്നില്‍ നിന്നുവന്ന് പറ’, എന്നു തന്നെ താന്‍ പറയും.

കുറച്ച് കൂടെ നന്മയുടെ വശത്തേക്ക് ആളുകള്‍ തിരിഞ്ഞാല്‍ തന്നെ കുറെയധികം മാറ്റങ്ങള്‍ വരും. ഭക്ഷണം ഇല്ലായ്മ, മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കുന്ന പ്രവണത ഇതെല്ലാം മാറും. ലോകത്ത് പല രാജ്യങ്ങളിലായി കുഞ്ഞുങ്ങള്‍ പട്ടിണിമൂലം മരിക്കുമ്പോള്‍ നമ്മള്‍ ഇവിടെ ഭക്ഷണം കളയാറുണ്ട്.

സദ്യ കഴിക്കാറില്ലെന്നും ഗോകുല്‍ പറയുന്നു. എന്റെ പെങ്ങളുടെ കല്യാണത്തിന് പോലും സദ്യ കഴിച്ചിട്ടില്ല. അത് തന്റെ ഒരു നിലപാടാണ്. കുറെ ഇലകളില്‍ ഭക്ഷണം വേസ്റ്റ് ആവും. അത് കാണുമ്പോള്‍ ഒരു ബുദ്ധിമുട്ടാണ്.

പലയിടങ്ങളിലും കല്യാണങ്ങള്‍ക്ക് ലോഡ് കണക്കിന് ബിരിയാണി കുഴിയില്‍ മൂടുന്നത് കണ്ടിട്ടുണ്ട്. ഒരുപാട് മനുഷ്യര്‍ ഭക്ഷണം ഇല്ലാതെ തെരുവിലുണ്ട്. അവര്‍ക്ക് എത്തിച്ചുകൂടായിരുന്നോ, അത് ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രം ‘കൊടുക്കാം’ എന്ന് നമ്മളെ സുഖിപ്പിക്കാന്‍ വേണ്ടി പറയുന്നവരുണ്ടെന്നും ഗോകുല്‍ പറയുന്നു.