അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ പ്രണയ വിവാഹം വേർപിരിയലിൽ അവസാനിച്ചതിന് പിന്നാലെ തുടരെ ആരോപണ പ്രത്യാരോപണങ്ങൾ നിരവധി വന്നിരുന്നു. മകളെ അമൃത തന്നിൽ നിന്നും അകറ്റി നിർത്തുന്നെന്നാണ് ബാലയുടെ പ്രധാന ആരോപണം. നിരവധി അഭിമുഖങ്ങളിൽ ബാല ഇക്കാര്യം ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ വീണ്ടും മുൻഭാര്യ അമൃത സുരേഷിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ ബാല. മലയാളത്തിലെ ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് ബാലയുടെ പ്രതികരണം. തന്റെ മകളെ തനിക്ക് നഷ്ടപ്പെടുകയും ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നും താൻ മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിന് കാരണം ഉണ്ടെന്ന് ബാല പറയുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. തന്റെ മകളെ കള്ളം പറഞ്ഞ് തന്റെയടുത്ത് നിന്ന് കൊണ്ട് പോയി. താനെന്തിന് അടുത്തവന്റെ മകളെ പോയി സഹായിക്കണം. താൻ എന്തിന് ഈ ഭൂമിക്ക് നന്മ ചെയ്യണം. എന്ന് പറഞ്ഞ് മാറുന്നത് ഒരു ആറ്റിറ്റ്യൂഡ്. തന്റെ മകളെ നഷ്ടപ്പെട്ടാലും ഇവിടെയുള്ള ഒരുപാട് മക്കൾ പഠിച്ച് നന്നായി വരണം, പണിയെടുത്ത് ജീവിക്കുന്നവനെ സഹായിച്ച് അവൻ അവന്റെ തൊഴിലിൽ മുകളിലേക്ക് എത്തണം എന്നും ചിന്തിക്കാം.

ഈ ആറ്റിറ്റ്യൂഡിലാണ് താനുള്ളതെന്നും ബാല പറയുന്നു. മകളെ നഷ്ടപ്പെട്ട‌തിന്റെ വിഷമം ഉള്ളിലുണ്ടെങ്കിലും ദൈവത്തിന്റെ അനുഗ്രഹം തനിക്കുണ്ടെന്നും ബാല വ്യക്തമാക്കി. മകളെ തനിക്ക് മിസ് ചെയ്യുന്നുണ്ട്. മകൾ‌ക്ക് അച്ഛൻ വേണം. മകളെയും അച്ഛനെയും പിരിക്കരുതെന്ന് ഒരു അമ്മയാണ് ചിന്തിക്കേണ്ടത്. അത് കോടതി വന്ന് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. വീട്ടുകാരോ നാട്ടുകാരോ പറഞ്ഞ് കൊടുക്കേണ്ട ആവശ്യം ഇല്ല. മകൾക്ക് അച്ഛനെയും അച്ഛന് മകളെയും വേണം. ഇത് എന്തിന് മറ്റൊരാൾ പറഞ്ഞ് കൊടുക്കണമെന്നും ബാല വ്യക്തമാക്കി. അമൃത സുരേഷിനെതിരെ മാത്രമല്ല സിനിമാ സീരിയൽ നടി മോളി കണ്ണമാലിക്കും അവരുടെ മകനുമെതിരെയും ബാല വിമർശനം ഉന്നയിക്കുന്നുണ്ട്. താൻ അവരെ സാമ്പത്തികളെയൊന്നും സഹായിച്ചില്ലെന്ന ഇവരുടെ വാദത്തിനെതിരെയാണ് ബാല വിമർശനമായുന്നയിക്കുന്നത്. ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ മോളി കണ്ണമാലിയെ ബാല സഹായിച്ചിരുന്നു. സാമ്പത്തികമായ നല്ലൊരു തുക തന്നെയാണ് ബാല മോളി കണ്ണമാലിയുടെ കുടുംബത്തിന് നൽകിയത്. എന്നാൽ മോളി കണ്ണമാലിയും മകനും തനിക്കെതിരെ സംസാരിച്ചെന്ന് ബാല പറയുന്നുണ്ട്. തന്റെ ഓപ്പറേഷൻ കഴിഞ്ഞ് ഭേദമായപ്പോൾ ഇവരുടെ ഒരു വീഡിയോ കണ്ട് തന്റെ കണ്ണ് നിറഞ്ഞ് പോയി എന്നാണ് ബാല പറയുന്നത്. ആ വീഡിയോയിൽ ഇവർ തന്നെ കുറ്റം പറഞ്ഞ് കൊണ്ടിരിക്കുകയാണ് എന്നും ബാല പറയുന്നു. ഒരു പ്രോഗ്രാമിൽ അവരെ താൻ നേരിട്ട് കണ്ടു.

ചേച്ചീ സുഖമായിരിക്കുന്നോ, ചത്ത് പോകുമെന്ന് വിചാരിച്ചല്ലേ, ചത്തിട്ടില്ല, ജീവനോടെയുണ്ടെന്ന് താൻ അവരോട് പറഞ്ഞു എന്നാണ് ബാല പറയുന്നത്. മോളി കണ്ണമാലിക്ക് സഹായം നൽകിയതിനെക്കുറിച്ചും ബാല വിശദീകരിക്കുന്നു. ഒരു ദിവസം താൻ ടിവി കണ്ടു കൊണ്ടിരിക്കവെ ഒരു ഫോൺ കോൾ വന്നു. ഇവരുടെ മോനാണ്, തന്നെ വിളിച്ചത് ആശുപത്രിയിൽ ബിൽ അടയ്ക്കാൻ പണമില്ലെന്ന് അയാൾ പറഞ്ഞു. നീ എവിടെയാണുള്ളതെന്ന് അയാളോട് താൻ ചോദിച്ചു. പാലാരിവട്ടം എന്ന് പറഞ്ഞപ്പോൾ അവി‌ടെയാണ് തന്റെ വീട് ഇങ്ങോട്ട് വാ എന്ന് അയാളോട് താൻ പറഞ്ഞു എന്നും അയാൾ തന്റെ വീട്ടിലേക്ക് പണം വാങ്ങാൻ നടന്നാണ് വന്നതെന്നും ബാല പറയുന്നു. അപ്പോൾ താൻ അയാൾക്ക് 10,000 രൂപ കയ്യിൽ കൊടുത്തു എന്നും ബാല പറയുന്നു. പണം കൊടുത്തത് പാപമാണോ എന്നും ബാല ചോദിക്കുന്നു. വീണ്ടും വന്ന് മെഡിസിന് പണമില്ലെന്ന് അയാൾ തന്നോട് പറഞ്ഞു എന്നും അപ്പോഴും താൻ പണം നൽകിയെന്നും ബാല പറയുന്നു. വീണ്ടും വന്ന് സ്കാനിംഗിന് വേണ്ടി തന്നോട് പണം ചോദിച്ചു. അതിന് വേണ്ടിയും താൻ അവർക്ക് പണം കൊടുത്തെന്നും ബാല പറയുന്നു. എന്നാൽ പക്ഷെ താൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലായി തിരിച്ച് വന്നപ്പോൾ‌ കാണുന്ന കാഴ്ച തന്നെ ഇവർ കുറ്റം പറയുന്നതാണെന്നും ബാല ഓർത്തെടുക്കുന്നു. അതേസമയം താൻ മരിക്കണമെന്ന് കുറേ പേർ ആഗ്രഹിച്ചിരുന്നു എന്നും ബാല വെളിപ്പെടുത്തുന്നു. കാശിന് വേണ്ടിയാണ് അവരൊക്കെ തന്നെ സ്നേഹത്തോടെ കാണാൻ വന്നത് എന്നും ബാല പറയുന്നുണ്ട്. എന്തൊക്കെ അവർ തന്നെപ്പറ്റി അന്വേഷിച്ചു എന്നും തനിക്ക് അറിയാമെന്നും ബാല പറയുന്നു.