ബിനു അടിമാലിക്കും കുടുംബത്തിനും നേരെ വിമർശനം

അടുത്ത കാലത്തായി ബോഡി ഷെയിമിങ്ങ് നടത്തിയതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങൾ നേരിടുന്ന മിമിക്രിക്കാരനും നടനുമൊക്കെയാണ് ബിനു അടിമാലി. ഇപ്പോഴിതാ നടന്റെ കുടുംബത്തിനും സമാനമായ രീതിയിൽ തന്നെ അധിക്ഷേപം നേരിടേണ്ടി വന്നിരിക്കുകയാണ്. സീരിയല്‍ നടിയും സ്റ്റാര്‍ മാജിക് താരവുമായ ഐശ്വര്യ രാജീവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബിനു അടിമാലി കുടുംബ സമേതമാണ് എത്തിയത്. ഭാര്യയുടെയും രണ്ട് മക്കളുടെയും കൂടെ നില്‍ക്കുന്ന ബിനു അടിമാലിയുടെ വീഡിയോ ചില സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി മാറിയിരുന്നു. എന്നാല്‍ ചിലര്‍ നടന്റെ മകളുടെ രൂപത്തെ കുറിച്ചുള്ള കമന്റുകളുമായിട്ടാണ് എത്തിയത്. ആ കമന്റുകൾ എന്നാൽ അത്ര പോസിറ്റീവായിട്ടുള്ളതേ അല്ലാ. മകളുടെ രൂപത്തെ കളിയാക്കി കൊണ്ടുള്ളതാണ്. ആ കൊച്ചിന്റെ പല്ലില്‍ കമ്പിയിട്ട് ശരിയാക്കിക്കുടേ. നാട്ടുകാരെ മൊത്തം കളിയാക്കുന്ന ആളല്ലേ അതുകൊണ്ട് പറഞ്ഞതാണ്.അതുശരി ഇങ്ങേരാണോ സ്റ്റാര്‍ മാജിക്കില്‍ എല്ലാരെയും ശരീര ഘടന നോക്കി കളിയാക്കുന്നത്.

മറ്റുള്ളവരെ കളിയാക്കുമ്പോള്‍ സ്വന്തം മുഖവും കുടുംബത്തിന്റെ മുഖവും ഓര്‍ക്കുന്നത് നല്ലതാണ്. പലരെയും കളിയാക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു പടച്ചോന്‍ എല്ലാം കാണുന്നുണ്ടെന്ന്. ആരേയും കളിയാക്കരുത്. എല്ലാരും മനുഷ്യരാണ്. ദൈവം എല്ലാവര്‍ക്കും ഓരോ കുറവുകളും കൊടുത്തിട്ടുണ്ട്. മുന്‍പ് ഒരു പരിപാടിയില്‍ പല്ല് ചെരവ പോലെ എന്ന് പറഞ്ഞു ആരെയോ കളിയാക്കിയത് ആണ് ഇവന്‍. ഇത് കാണുമ്പോള്‍ ഇവന്‍ ഓര്‍ക്കുന്നില്ലേ? എന്നും ഇവൻ ലോക ഫ്രോഡ് ആണ് സ്വന്തം ഭാര്യയെ വരെ ഈ തെണ്ടി ബോഡിഷെയിം ചയ്യും അതാണ് ഇവൻ എന്നും ശ്വേതാ മേനോനെ കയറി പിടിച്ചിട്ടുണ്ട് സ്റ്റാർ മാജിക്കിൽ എന്നൊരു കമന്റും ഒരാൾ ഇട്ടിട്ടുണ്ട്. ഒരു വേദിയിൽ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയിട്ടുണ്ട് നീ ഇതല്ല ഇതിലപ്പുറം അനുഭവിക്കും ഇവൻ വലിയ സ്റ്റാർ ആണെന്ന വിചാരം എന്ന് തുടങ്ങിയുള്ള നിരവധി ആരോപണങ്ങളാണ് ബിനു അടിമാലിക്കെതിരെ ആളുകൾ ഉന്നയിക്കുന്നത്.ഇനി എങ്കിലും അടിമാലി സ്റ്റാന്‍ഡേര്‍ഡ് കോമഡി ചെയ്യൂ. അല്ലാതെ ആളുകളെ ബോഡി ഷെയിം ചെയ്യാതെ ആ കുട്ടിക്ക് പടച്ചോന്‍ നല്ലത് വരുത്തട്ടെ..’ എന്നിങ്ങനെ ബിനുവിന്റെ മകളെ കുറിച്ച് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. എന്നാല്‍ അതൊരു സുഖമില്ലാത്ത കുട്ടിയാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ആരാധകരില്‍ ചിലര്‍. പരിമിതികള്‍ അറിഞ്ഞ് വേണം ഓരോരുത്തരെ പറ്റി പറയാന്‍. ഈ കുട്ടിയ്ക്ക് വയ്യാത്തതാണ്. ഇദ്ദേഹത്തെ ഒരുപാട് പേര്‍ പരിഹസിക്കുന്നത് കണ്ടു. അങ്ങനെ പരിഹസിക്കാന്‍ നമുക്കും എന്താണ് അവകാശമുള്ളത്.

ഇദ്ദേഹം ആ പരിപാടിയുടെ ഭാഗമായത് കൊണ്ട് ചെയ്യുന്നതാവും. അങ്ങനൊരു സാഹചര്യമുള്ളപ്പോള്‍ നമ്മളും അദ്ദേഹത്തെ പറ്റി ഓരോന്ന് പറയുന്നത് ശരിയാണോ? അവരെ വെറുതേ വിടുന്നതാണ് നല്ലത്. ആര്‍ക്കും ഒന്നും തോന്നേണ്ടതില്ല. അയാള്‍ ബോഡി ഷെയിമിങ് കോമഡി പറയുന്ന ഒരാള്‍ ആണെന്നത് ശരിയാണ്. അതിന് അയാളെ കളിയാക്കിയാല്‍ പോരെ? മക്കളെ എന്തിനാണ് പറയുന്നേ. ആ കൊച്ചു വയ്യാത്ത കുട്ടിയാണ് നമ്മള്‍ അയാളെ പോലെ ആവണ്ട കാര്യമുണ്ടോ? വിവരദോഷി എന്ത് എങ്കിലും പറയട്ടെ ഒന്നും അറിയാത്ത കുട്ടി അല്ലേ ഇത്. അതിനെ വെറുതേ വിട്ടേക്കൂ എന്നു പറഞ്ഞു കൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. അതേസമയം മിമിക്രി താരമായി വന്ന് ശ്രദ്ധേയനായി, പിന്നീട് സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായി മാറിയ ആളാണ് ബിനു അടിമാലി. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ബിനു അടിമാലി ജനപ്രിയനായി മാറുന്നത്. എന്നാല്‍ സ്റ്റാര്‍ മാജിക്കിലൂടെ താരങ്ങളുമായിട്ടുള്ള നര്‍മ്മ സംഭാഷണങ്ങള്‍ പലപ്പോഴും ബിനു അടിമാലിക്ക് വിമര്‍ശനങ്ങള്‍ നേടി കൊടുത്തിരുന്നു. അതില്‍ പ്രധാനം ബോഡി ഷെയിമിങ്ങ് നടത്തുന്നു എന്നതാണ്. ശരീരത്തിന്റെ പ്രത്യേകതകളും നിറവുമൊക്കെ കളിയാക്കുന്നതിനായി താരങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇത് കേട്ട് കയ്യടിക്കാന്‍ പ്രേക്ഷകരുമുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ വളരെ മോശമാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയർന്നു വരുന്ന അഭിപ്രായം.